Magic Fruit | ഹൃദയത്തിന് ഒരു അനുഗ്രഹം; വിറ്റാമിൻ സിയുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും നിധി ഒളിഞ്ഞിരിക്കുന്ന ഈ പഴം കഴിച്ചാൽ ആരോഗ്യത്തിന് നേട്ടങ്ങൾ ഏറെ

 


ന്യൂഡെൽഹി: (KVARTHA) രുചിയിലും ആരോഗ്യത്തിലും സമ്പുഷ്ടമാണ് ചെറിയെന്ന് നിങ്ങൾക്കറിയാമോ? വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, കാൽസ്യം, ഇരുമ്പ് എന്നിവ ചെറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, പൊട്ടാസ്യം, മാംഗനീസ്, ചെമ്പ്, ഫോസ്ഫറസ്, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങളും ഇതിൽ കാണപ്പെടുന്നു. ചെറി കഴിക്കുന്നത് ശരീരത്തിൻ്റെ ആരോഗ്യം നിലനിർത്തുകയും ഗുരുതരമായ പല രോഗങ്ങളും തടയുകയും ചെയ്യുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Magic Fruit | ഹൃദയത്തിന് ഒരു അനുഗ്രഹം; വിറ്റാമിൻ സിയുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും നിധി ഒളിഞ്ഞിരിക്കുന്ന ഈ പഴം കഴിച്ചാൽ ആരോഗ്യത്തിന് നേട്ടങ്ങൾ ഏറെ

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ചെറി കഴിക്കുന്നത് ശരീരത്തിൻ്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തും. ആൻ്റിഓക്‌സിഡൻ്റുകൾ ചെറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല അളവിൽ വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ പല തരത്തിലുള്ള രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

ഹൃദയം ആരോഗ്യത്തോടെ കാക്കാം

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ ചെറി വളരെ ഗുണം ചെയ്യും. ഇവയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ നിന്ന് അധിക സോഡിയം നീക്കം ചെയ്യാൻ സഹായിക്കുന്നു. ചെറി കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നു, ഇതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനാവും. ആയുർവേദത്തിൽ, ചെറിയെ ഹൃദയത്തിന് അനുഗ്രഹമായി കണക്കാക്കുന്നു. ചെറി ഹൃദയത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം, ക്രമേണ അതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.

സന്ധിവേദനയിൽ ഗുണം ചെയ്യും

ആർത്രൈറ്റിസ് രോഗികൾക്ക് ചെറി വളരെ ഗുണം ചെയ്യും. എല്ലുകളുടെയും സന്ധികളുടെയും വേദന കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയ്ഡുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചെറിയിൽ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് സന്ധികളിലെ നീർക്കെട്ട് പ്രശ്‌നത്തിൽ നിന്ന് ആശ്വാസം നൽകും. രക്തത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കുറക്കാനും ചെറി ഫലപ്രദമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്

ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഭക്ഷണത്തിൽ ചെറി ഉൾപ്പെടുത്താം. ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ ഗുണം ചെയ്യും. കൂടാതെ, നാരുകളും ഇതിൽ കാണപ്പെടുന്നു, ഇത് ദഹനത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.

ഉറക്കമില്ലായ്മയ്ക്ക് പരിഹാരം

നിങ്ങൾക്ക് രാത്രി ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, ചെറി നിങ്ങൾക്ക് ഗുണം ചെയ്യും. മെലറ്റോണിൻ, ആന്തോസയാനിൻ എന്നിവ ചെറികളിൽ കാണപ്പെടുന്നു, ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമാണ് ഇവ. ചെറി തലച്ചോറിന് നല്ലതായി കണക്കാക്കപ്പെടുന്നു, നിങ്ങളുടെ ഓർമശക്തി മെച്ചപ്പെടുത്താനും സഹായിക്കും.

ചെറി ഏതു വിധേനയും ഉപയോഗിക്കാം, രാവിലെയും പകലും വെറും വയറ്റിൽ പാലിനൊപ്പവും കഴിക്കാം.
ചെറി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെങ്കിലും നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Keywords:  News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Health Benefits, Impressive Health Benefits of Cherries.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia