Saiyam Mehra | 'സ്വർണ വ്യാപാര മേഖലയിൽ പിഎംഎൽഎ പോലുള്ള നിയമങ്ങൾ അടിച്ചേൽപിക്കുന്നു'; സമാന്തര വ്യാപാരം തഴച്ച് വളരാൻ ഇടയാക്കുമെന്ന് സയ്യാം മെഹറ

കൊച്ചി: (www.kvartha.com) സ്വർണ വ്യാപാര മേഖലയിൽ പിഎംഎൽഎ പോലുള്ള ഒട്ടേറെ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഓൾ ഇൻഡ്യ ജം ആൻഡ് ജ്വലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സയ്യാം മെഹറ പറഞ്ഞു. പരമ്പരാഗത സ്വർണ വ്യാപാര മേഖലയിലേക്കുള്ള പണമൊഴുക്ക് തടയാനും സമാന്തര സ്വർണ വ്യാപാരം തഴച്ചു വളരാനും മാത്രമേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Saiyam Mehra | 'സ്വർണ വ്യാപാര മേഖലയിൽ പിഎംഎൽഎ പോലുള്ള നിയമങ്ങൾ അടിച്ചേൽപിക്കുന്നു'; സമാന്തര വ്യാപാരം തഴച്ച് വളരാൻ ഇടയാക്കുമെന്ന് സയ്യാം മെഹറ

കേന്ദ്ര സർകാരുമായി ഈ വിഷയങ്ങളിൽ ഉടൻ ചർച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചൻറ്സ് അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സയ്യാം മെഹറ.

Saiyam Mehra | 'സ്വർണ വ്യാപാര മേഖലയിൽ പിഎംഎൽഎ പോലുള്ള നിയമങ്ങൾ അടിച്ചേൽപിക്കുന്നു'; സമാന്തര വ്യാപാരം തഴച്ച് വളരാൻ ഇടയാക്കുമെന്ന് സയ്യാം മെഹറ

വർകിംഗ് പ്രസിഡൻറ് റോയ് പാലത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറൽ സെക്രടറി കെ സുരേന്ദ്രൻ, വർകിംഗ് പ്രസിഡണ്ട് അയമു ഹാജി, വർകിംഗ് ജെനറൽ സെക്രടറി സി വി കൃഷ്ണദാസ്, ജം ആൻഡ് ജ്വലറി എക്സ്പോർട് പ്രമോഷൻ കൗൺസിൽ എക്സിബിഷൻ കമിറ്റി അംഗം മൻസുക് കോത്താരി, അസിസ്റ്റൻറ് ഡയറക്ടർ നഹീത് സുംകെ, യുണൈറ്റഡ് എക്സിബിഷൻ ഡയറക്ടർമാരായ വി കെ മനോജ്, സത്യസായ് എന്നിവർ സംസാരിച്ചു.

Saiyam Mehra | 'സ്വർണ വ്യാപാര മേഖലയിൽ പിഎംഎൽഎ പോലുള്ള നിയമങ്ങൾ അടിച്ചേൽപിക്കുന്നു'; സമാന്തര വ്യാപാരം തഴച്ച് വളരാൻ ഇടയാക്കുമെന്ന് സയ്യാം മെഹറ

Keywords: Gold Merchants, News, Saiyam Mehra, Gem, Jewellery, Domestic, Council, GJC, Angamaly, AKGSMA, Imposing laws like PMLA in gold trade sector, says Saiyam Mehra.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia