High Court | പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ പ്രണയബന്ധത്തില്‍ ഇടപെടാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും അവകാശമില്ലെന്ന് ഹൈകോടതി; യുവതിക്കും യുവാവിനും ഒരുമിച്ച് ജീവിക്കാന്‍ അനുമതി

 


അലഹബാദ്: (www.kvartha.com) പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ പ്രണയബന്ധത്തില്‍ ഇടപെടാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും അവകാശമില്ലെന്ന് അലഹബാദ് ഹൈകോടതി. ബാഗ്പത് നിവാസിയായ സന്ദീപ് കുമാര്‍ എന്ന യുവാവ്, തന്റെ ഭാര്യയെ അവളുടെ വീട്ടുകാര്‍ തടവിലാക്കിയെന്ന് ആരോപിച്ച് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
            
High Court | പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ പ്രണയബന്ധത്തില്‍ ഇടപെടാന്‍ പുറത്തുനിന്നുള്ള ആര്‍ക്കും അവകാശമില്ലെന്ന് ഹൈകോടതി; യുവതിക്കും യുവാവിനും ഒരുമിച്ച് ജീവിക്കാന്‍ അനുമതി

തങ്ങള്‍ രണ്ടുപേരും പ്രായപൂര്‍ത്തിയായവരാണെന്നും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ കുടുംബം ഇത് അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ യുവാവ് ആരോപിച്ചിരുന്നു. ആര്യസമാജ ആചാരപ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായതായും നവംബര്‍ 23 ന് വിവാഹം രജിസ്റ്റര്‍ ചെയ്തതായും യുവാവ് കോടതിയെ അറിയിച്ചു. അതേസമയം, മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കേസില്‍ മൊഴിയെടുക്കാന്‍ പെണ്‍കുട്ടിയെ കോടതി വിളിപ്പിച്ചു. കോടതിയില്‍ ഹാജരായ പെണ്‍കുട്ടി യുവാവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. മൊഴിയെടുത്തതിന് പിന്നാലെ ഹരജിക്കാരന് ഒപ്പം താമസിക്കാന്‍ യുവതിക്ക് കോടതി അനുമതി നല്‍കി. ഇതോടൊപ്പം ഇരുവരുടെയും ജീവിതത്തില്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാവരുതെന്ന് കുടുംബാംഗങ്ങളോട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

Keywords: #Court Order, Latest-News, National, Uttar Pradesh, High Court, Verdict, High-Court, Court Order, Love, Top-Headlines, Allahabad High Court, Important decision of Allahabad High Court: Nobody can interfere if two adults are living together.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia