SWISS-TOWER 24/07/2023

HUID Number | സ്വര്‍ണാഭരണങ്ങളിലെ 6 അക്ക ഹാള്‍മാര്‍ക്കിംഗ്: സാധാരണക്കാര്‍ക്ക് നേട്ടമെന്ത്, പഴയ ആഭരണങ്ങള്‍ വില്‍ക്കുന്നതിനെ ബാധിക്കുമോ? കൂടുതല്‍ വിവരങ്ങൾ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനിടെ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍, ആറ് അക്ക ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (HUID) ഉണ്ടായിരിക്കണമെന്നായിരുന്നു നിര്‍ദേശം. മാര്‍ച്ചില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) പുതിയ സാമ്പത്തിക വര്‍ഷത്തില്‍, ആറ് അക്ക ഹാള്‍മാര്‍ക്ക് ഇല്ലാതെ ഒരു കടയുടമയ്ക്കും സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം, കേരള ഹൈകോടതി മൂന്ന് മാസം കൂടി സാവകാശം നീട്ടി നല്‍കിയിട്ടുണ്ട്.
               
HUID Number | സ്വര്‍ണാഭരണങ്ങളിലെ 6 അക്ക ഹാള്‍മാര്‍ക്കിംഗ്: സാധാരണക്കാര്‍ക്ക് നേട്ടമെന്ത്, പഴയ ആഭരണങ്ങള്‍ വില്‍ക്കുന്നതിനെ ബാധിക്കുമോ? കൂടുതല്‍ വിവരങ്ങൾ

നേരത്തെ നാല് അക്കവും ആറ് അക്കവുമായ ഹാള്‍മാര്‍ക്കുകള്‍ സംബന്ധിച്ച് ധാരാളം ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇപ്പോള്‍ ഇത് നീക്കം ചെയ്തുകൊണ്ട്, ആറ് നമ്പറുകളുടെ ആല്‍ഫാന്യൂമറിക് ഹാള്‍മാര്‍ക്കിംഗ് മാത്രമേ സാധുതയുള്ളൂവെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്ലാതെ ഒരു കടയുടമയ്ക്കും ആഭരണങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യത്ത് വ്യാജ ആഭരണങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ പുതിയ ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

എച്ച് യു ഐ ഡി നമ്പര്‍

ഏതൊരു ആഭരണത്തിന്റെയും പരിശുദ്ധി തിരിച്ചറിയാനാണ് ഈ ആറ് അക്ക നമ്പര്‍. ഈ നമ്പര്‍ വഴി ആഭരണങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. നമ്പര്‍ സ്‌കാന്‍ ചെയ്യുന്നത് വ്യാജ സ്വര്‍ണമോ മായം കലര്‍ന്ന ആഭരണങ്ങളോ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഇത് സ്വര്‍ണത്തിന്റെ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് പോലെയാണ്. 2021 ജൂണ്‍ 16 വരെ, ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വില്‍ക്കുന്നത് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ 2021 ജൂലൈ ഒന്ന് മുതല്‍ സര്‍ക്കാര്‍ എച്ച് യു ഐ ഡി ആരംഭിച്ചു. രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് എളുപ്പമാക്കുന്നതിന്, 85 ശതമാനം പ്രദേശങ്ങളിലും സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

പഴയ ആഭരണങ്ങളെ ബാധിക്കുമോ?

2023 ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും, പഴയ ആഭരണങ്ങള്‍ വില്‍ക്കുന്നതിന് ഹാള്‍മാര്‍ക്കിംഗ് ആവശ്യമില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുന്ന നിയമത്തില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ആറ് അക്ക ഹാള്‍മാര്‍ക്ക് ഇല്ലാതെ പഴയ ആഭരണങ്ങളും വില്‍ക്കാം.

Keywords:  News, National, Top-Headlines ,Gold, Government-of-India, Central Government, Hallmark Unique Identification (HUID), Importance And Benefits Of Hallmark Unique Identification (HUID) Number.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia