SWISS-TOWER 24/07/2023

LS Election | ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സംപൂജ്യരായാൽ വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ സുനാമിയോ?

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കുകയും കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്താൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാവുക കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻ്റെ പാർട്ടിയായ സി.പി.എമ്മുമായിരിക്കുമെന്ന് വിലയിരുത്തൽ. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട സീറ്റുകളിൽ രണ്ടെണ്ണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതിശക്തമായ ത്രികോണ മത്സരങ്ങൾ നടക്കുന്ന ഇവിടെ പോളിങിൽ സി.പി.എം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കായി ക്രോസ് വോട്ടു ചെയ്യുമെന്ന അഭ്യൂഹമുണ്ട്.

LS Election | ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സംപൂജ്യരായാൽ വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ സുനാമിയോ?

 ഇതു തടയാനായി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് ബി.ജെ പി കേന്ദ്ര നേതൃത്വം. ഇതിൻ്റെ ഭാഗമായി കേരളത്തിലെ പാർട്ടിയുടെ പ്രമാണിയായ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വിവാദങ്ങളിൽ കുരുങ്ങി നിൽക്കുന്ന മുഖ്യമന്ത്രിയെയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം. കരുവന്നൂർ ബാങ്ക് വിഷയത്തിൽ കേരളത്തിൽ പ്രധാനമന്ത്രിയെത്തി സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചതും സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ആവർത്തിച്ചതും ഇതിൻ്റെ ഭാഗമായിട്ടാണെന്നാണ് സൂചന.

കേരളത്തിൽ ബി.ജെ.പിക്ക് ഇക്കൂറി ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ തായ് കണ്ടിക്കും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനുമെതിരെ കടുത്ത നടപടികൾ തന്നെയുണ്ടായേക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന്പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും അന്വേഷണസംഘത്തിൻ്റെ കൈവശമുണ്ട്.

അതേസമയം, മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഇഡി നീക്കം നടത്തുന്നുണ്ട്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡിയുടെ വാദം. ഇഡിക്കെതിരെ ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റി വച്ചത്.

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ മുഖ്യമായുള്ളത് വീണ തായ്കണ്ടിയുടെ കമ്പനിയുമായുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ജയപരാജയങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ ദിവസമായ ജൂൺ നാലിന് ശേഷം കേരളത്തിൽ വൻ രാഷ്ട്രീയ സുനാമികൾക്ക് തന്നെ വഴിമരുന്നിട്ടേക്കാം. ഇതിനെ പ്രതിരോധിക്കാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമാവുമോയെന്നതാണ് ഉയരുന്ന ചോദ്യം.

LS Election | ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സംപൂജ്യരായാൽ വരാൻ പോകുന്നത് വമ്പൻ രാഷ്ട്രീയ സുനാമിയോ?

Keywords: News, Malayalam News, Lok sabha Electiopn, Kannur, Politics, Congeress, CPM,Impact of Lok Sabha Election on Kerala Politics
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia