ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം; യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോടീസ് അയച്ച് ഐഎംഎ
May 26, 2021, 15:29 IST
ഡെറാഡൂണ്‍: (www.kvartha.com 26.05.2021) ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമര്‍ശം നടത്തിയ യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോടീസ് അയച്ച് ഇന്ത്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ആറുപേജുള്ള നോടീസ് ഉത്തരാഖണ്ഡ് ഐ എം എ സെക്രടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോടീസ് ആരോപിക്കുന്നു.
അലോപതിയെയും, അലോപതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോടീസ് അയച്ചിരിക്കുന്നത്. രേഖാമൂലം ഖേദപ്രകടനം നടത്തണമെന്ന് നോടീസില്‍ ഐ എം എ ആവശ്യപ്പെടുന്നു. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോടീസ് പറയുന്നത്. ബാബ രാംദേവിന്റെ സ്ഥാപനം പുറത്തിറക്കിയ കൊറോണില്‍ കിറ്റിന്റെ പരസ്യം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഇതിനെതിരെ ഐ എം എ ക്രിമിനല്‍ കേസ് നല്‍കുമെന്നും നോടീസില്‍ പറയുന്നു.
കോവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്. അലോപതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐ എം എ നേരത്തേ രംഗത്തെത്തിയിരുന്നു.
പരാമര്‍ശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു അലോപതി മരുന്നുകള്‍ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് രാംദേവിനു നല്കിയ കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതില്‍ തണുക്കാതെയാണ് ഐഎംഎ ഘടകത്തിന്റെ പുതിയ നീക്കം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.