Supreme Court | വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി 'കൊല്ലപ്പെട്ട' 11 വയസ്സുകാരന്; 'മറഞ്ഞു നിന്നതിന് പിന്നില്‍ മുത്തച്ഛനേയും അമ്മാവന്മാരേയും കുടുക്കാനുള്ള പിതാവിന്റെ കെണി'
Nov 11, 2023, 18:22 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) വിചാരണയ്ക്കിടെ സുപ്രീം കോടതിയില്‍ നേരിട്ടു ഹാജരായി 'കൊല്ലപ്പെട്ട' 11 വയസ്സുകാരന്. കൊലക്കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് 'കൊല്ലപ്പെട്ടതായി' ആരോപിക്കപ്പെടുന്ന പതിനൊന്നുകാരന് കോടതിയില്‍ നേരിട്ട് ഹാജരായി ജഡ്ജിമാരേയും അഭിഭാഷകരേയും കൂടിനിന്നവരേയും ബന്ധുക്കളേയുമെല്ലാം ഞെട്ടിച്ചത്.
മുത്തച്ഛനേയും അമ്മാവന്മാരേയും കുടുക്കാനായി പിതാവ് കെട്ടിച്ചമച്ചതാണ് കൊലപാതകക്കേസ് എന്ന് ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ നിന്നുള്ള അഭയ് കുമാര്‍ എന്ന 11 കാരന് കോടതിയില്‍ പറഞ്ഞു. ഇതോടെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേസിലെ കുറ്റാരോപിതര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
കേസിന്റെ തുടര്‍വാദം കോടതി ജനുവരിയിലേക്കു മാറ്റി. സംഭവത്തില്‍ വിശദീകരണം തേടി സംസ്ഥാന സര്കാരിനും പിലിബിത്ത് പൊലീസ് സൂപ്രണ്ട്, നൂറിയ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കും കോടതി നോടിസ് അയച്ചു.
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
2013ല്‍ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്ന് അഭയ്യുടെ മാതാവ് മരിച്ചിരുന്നു. 2010ലായിരുന്നു ഇവരുടെ വിവാഹം. മാതാവിന്റെ മരണശേഷം അവരുടെ പിതാവ് മരുമകനെതിരെ കേസ് ഫയല്‍ ചെയ്തു. ഇക്കാലയളവില്‍ സംരക്ഷണമേറ്റെടുത്ത മുത്തച്ഛനും (അമ്മയുടെ പിതാവ്) അമ്മാവന്മാര്ക്കുമൊപ്പമായിരുന്നു അഭയ് കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഭയ്യുടെ പിതാവ് മുത്തച്ഛനെതിരെ പരാതി നല്കി. ഇതിനുശേഷം പരസ്പരം പഴിചാരി ഇരുകൂട്ടരും കേസ് നല്‍കുകയായിരുന്നു.
കുട്ടിയുടെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പിതാവ് നല്കിയ കേസിലാണ് ഇപ്പോള്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അലഹാബാദ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സുപ്രീം കോടതിയിലെത്തിയ കേസില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി ഇവര്‍ക്ക് കുട്ടിയെ ഹാജരാക്കേണ്ടിവന്നു.

Keywords: ‘I’m alive’: 11-year-old UP boy appears in Supreme Court in his own murder trial, New Delhi, News, Crime, Criminal Case, Murder Case, Complaint, Supreme Court, Trial, Murder Case, Child, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.