IIT researchers | പഴങ്ങൾ എത്രത്തോളം പഴുത്തിട്ടുണ്ടെന്ന് ഇനി വേഗത്തിൽ കണ്ടെത്താം! ചിലവ് കുറഞ്ഞ സെൻസർ വികസിപ്പിച്ചെടുത്ത് ഐഐടിയിലെ ഗവേഷകർ
Mar 30, 2023, 16:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജോധ്പൂർ: (www.kvartha.com) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ജോധ്പൂരിലെ ഗവേഷകർ പഴങ്ങൾ എത്രത്തോളം പഴുത്തിട്ടുണ്ടെന്ന് കണ്ടെത്താൻ ചിലവുകുറഞ്ഞതും വളരെ സെൻസിറ്റീവായതുമായ ടക്ടൈൽ പ്രഷർ സെൻസർ വിജയകരമായി വികസിപ്പിച്ചെടുത്തു. ഐഐടി ജോധ്പൂരിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അജയ് അഗർവാളും ഐഐടി ഡൽഹിയിലെയും സിഎസ്ഐആർ-സിഇആർഐ പിലാനിയിലെയും ഗവേഷകരും ചേർന്ന് ഐഇഇഇ സെൻസേഴ്സ് ജേണലിൽ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്ത് പലയിടത്തും വിലകൂടിയ പഴങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അജയ് അഗർവാൾ പറഞ്ഞു. പഴങ്ങളുടെ പഴുപ്പ് കൃത്യമായി കണക്കാക്കുന്നത് കയറ്റുമതി എളുപ്പമാക്കുമെന്നതിനാൽ ഈ സാങ്കേതികവിദ്യ പഴ കർഷകർക്ക് ഗുണം ചെയ്യും. വലിയ തോതിലുള്ള ശേഖരത്തിനും ഈ സാങ്കേതികവിദ്യ പ്രയോജനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഴങ്ങൾ വിളവെടുക്കുമ്പോഴും കൊണ്ടുപോകുമ്പോഴും കുറഞ്ഞ ചിലവിൽ പഴങ്ങൾ പാകമാകുന്നതിന്റെ കൃത്യവും വിശ്വസനീയവുമായ കണക്കുകൾ ഈ സെൻസർ ഉപയോഗിച്ച് അറിയാനാകുമെന്ന് ഡോ.അജയ് അഗർവാൾ പറഞ്ഞു. ഈ രീതിയിൽ, പഴങ്ങളെ ഗുണനിലവാരത്തിന്റെയും പഴുത്തതിന്റെയും അടിസ്ഥാനത്തിൽ മൊത്തത്തിൽ തരംതിരിക്കുന്നത് എളുപ്പമാകും. പഴവ്യവസായത്തിന് ഈ സംവിധാനം ഏറെ ഗുണം ചെയ്യുകയും ജോലി എളുപ്പമാക്കുകയും മാലിന്യം കുറയുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Keywords: National, News, Researchers, Indian, Delhi, Farmers, Technology, Top-Headlines, IIT researchers create a cost-effective sensor for detecting fruit ripeness.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.