Coding competition | ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിയായി ഡെല്‍ഹി ഐഐടി വിദ്യാര്‍ഥി

 


ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിയായി ഡെല്‍ഹി ഐഐടി വിദ്യാര്‍ഥി. ഡെല്‍ഹിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജിയിലെ (IIT) കംപ്യൂടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ കലാഷ് ഗുപ്തയാണ് ആ വിജയി.

87 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ആഗോള കോഡിംഗ് മത്സരമായ ടിസിഎസ് കോഡ്വിറ്റ സീസണ്‍ 10-ല്‍ ആണ് കലാഷിനെ വിജയിയായി പ്രഖ്യാപിച്ചത്. ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (TCS) പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ കംപ്യൂടര്‍ പ്രോഗ്രാമിംഗ് മത്സരമെന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് ടൈറ്റില്‍ കോഡ്വിറ്റ സ്വന്തമാക്കി. ചിലിയില്‍ നിന്നും തായ്വാനില്‍ നിന്നുമുള്ളവരാണ് യഥാക്രമം മത്സരത്തിലെ ഒന്നും രണ്ടും റണര്‍ അപുകള്‍. ഐഐടി ഡെല്‍ഹി ഡയറക്ടര്‍ രംഗന്‍ ബാനര്‍ജി വിജയിയായ കലാഷ് ഗുപ്തയെ ആദരിച്ചു.

വിജയത്തെ കുറിച്ച് കലാഷിന്റെ പ്രതികരണം:

'മത്സരം തുടങ്ങിയപ്പോള്‍, ഞാന്‍ ആദ്യ മൂന്നില്‍ പോലും വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, പക്ഷേ പ്രതീക്ഷിക്കാത്ത വിജയമായിരുന്നു. 10,000 ഡോളര്‍ സമ്മാനമായി ലഭിച്ചതില്‍ വലിയ ആവേശത്തിലാണ്. മത്സരം തുടങ്ങിയപ്പോള്‍ ആദ്യ പ്രശ്‌നം പരിഹരിക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്തതിനാല്‍ തുടക്കത്തില്‍ എനിക്ക് വലിയ ആത്മവിശ്വാസമില്ലായിരുന്നു.

എന്നാല്‍ മറ്റ് ചില പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മത്സരം പുരോഗമിക്കുമ്പോള്‍, കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചു. കൂടാതെ ഞാന്‍ ആദ്യ മൂന്നില്‍ എത്തുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു'.

കോഡ്വിറ്റ പ്രോഗ്രാമിംഗിനെ ഒരു സ്പോര്‍ട്സ് എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുകയും പങ്കെടുക്കുന്നവര്‍ക്ക് യഥാര്‍ഥ ജീവിതത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള പ്രോത്സാഹനമാകുകയും ചെയ്യുന്നു.

 Coding competition | ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തില്‍ വിജയിയായി ഡെല്‍ഹി ഐഐടി വിദ്യാര്‍ഥി


Keywords: IIT Delhi student wins world’s largest coding competition, New Delhi, News, Competition, Winner, Student, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia