Found Dead | ഡെല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്‌നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷമാണ് കാംപസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ ആയുഷിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന വര്‍ഷ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ആയുഷ്.

വിദ്യാര്‍ഥിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയേയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് മാസം മുമ്പ് രാംപൂരില്‍ നിന്ന് കോട്ടയിലേക്ക് താമസം മാറിയ വിദ്യാര്‍ഥിയെ ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം പരിശീലനത്തിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

സുഹൃത്തിനൊപ്പം കോട്ടയില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വിദ്യാര്‍ഥി, സുഹൃത്ത് മറ്റൊരിടത്തായിരുന്ന സമയത്താണ് മരിച്ചനിലയില്‍ കണ്ടെത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
Aster mims 04/11/2022


Found Dead | ഡെല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

Keywords: IIT Delhi Student, 20, Found dead In Hostel Room: Cops, New Delhi, News, Ayush Ashna, Engineering, Friend, IIT Delhi Student Found Dead, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia