Study | ഇലക്ട്രിക് കാറുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും ബാറ്ററികള്‍ക്ക് പകരമായി സൂപ്പര്‍ കപ്പാസിറ്റര്‍! കണ്ടുപിടുത്തവുമായി ഗവേഷകര്‍
Apr 1, 2023, 18:12 IST
ബെംഗ്‌ളുറു: (www.kvarth.com) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISc) ഗവേഷകര്‍, തെരുവ് വിളക്കുകള്‍, ഇലക്ട്രിക് കാറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയിലെ ബാറ്ററികള്‍ക്ക് പകരം വെക്കാന്‍ കഴിയുന്ന പുതിയ തരം സൂപ്പര്‍ കപ്പാസിറ്റര്‍ വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടു. ഇത് വളരെ ചെറിയത് ആയതിനാല്‍, വലിയ അളവില്‍ ഊര്‍ജം സംഭരിക്കാന്‍ ശേഷിയുള്ളതും, മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തവുമാണ്.
ഇക്കാരണത്താല്‍ ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സൂപ്പര്‍ കപ്പാസിറ്റര്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്നും, ബാറ്ററികളുടെ ആവശ്യമില്ലാതാക്കുന്നുവെന്നും, അതേസമയം ഉപകരണങ്ങള്‍ കൂടുതല്‍ നേരം ചാര്‍ജ് നിലനില്‍ക്കുമെന്ന് ഉറപ്പാക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. 'ഈ ഉപകരണങ്ങള്‍ നിലവില്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, കാലക്രമേണ ബാറ്ററികള്‍ക്ക് ചാര്‍ജ് സംഭരിക്കാനുള്ള കഴിവ് നഷ്ടപ്പെടും. കൂടുതല്‍ നേരം വൈദ്യുത ചാര്‍ജ് സംഭരിക്കുമ്പോള്‍, തുടര്‍ച്ചയായി ഊര്‍ജം പുറത്തുവിടാന്‍ ചെയ്യാന്‍ കഴിയില്ല. എന്നാല്‍,വലിയ അളവിലുള്ള ഊര്‍ജം സംഭരിക്കാനും പുറത്ത് വിടാനുമുള്ള കഴിവാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്കുള്ളത്, ഇത് അടുത്ത തലമുറയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ആവശ്യമായി വരും', ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
എസ് സി എനര്‍ജി ലെറ്റേഴ്സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, നിലവിലുള്ള കപ്പാസിറ്ററുകളില്‍ ഉപയോഗിക്കുന്ന മെറ്റാലിക് ഇലക്ട്രോഡുകള്‍ക്ക് പകരം ഫീല്‍ഡ് ഇഫക്ട് ട്രാന്‍സിസ്റ്റുകള്‍ (FETs) ഉപയോഗിച്ചാണ് സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മിച്ചത് ഗവേഷകര്‍ വ്യക്തമാക്കി. മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാന്‍ കഴിയാത്ത സൂപ്പര്‍ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് ഐഎപിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും ഗവേഷകരിലൊരാളുമായ വിനോദ് പന്‍വാര്‍ പറഞ്ഞു. സൂപ്പര്‍ കപ്പാസിറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തനാക്ഷമമാണെന്നും, ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. സൂപ്പര്‍ കപ്പാസിറ്ററിന്റെ സംഭരണ ശേഷി ഇനിയും കൂടുതല്‍ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ തുടരുമെന്ന് ഗവേഷകര്‍ പറയുന്നു.

Keywords: News, National, Karnataka, Bangalore, Top-Headlines, Technology, Electronics Products, IISc's new micro supercapacitor could power e-cars, medical devices.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.