രണ്ടാം മാറാട്; 50 പേരെ സുപ്രീം കോടതി പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി
Nov 23, 2012, 18:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസില്‍ വിചാരണാ കോടതി ശിക്ഷിച്ച 50 പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് സുപ്രീംകോടതി ഒഴിവാക്കി. കേസിലെ പ്രതിയും മുസ്ലിംലീഗ് ബേപ്പൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റുമായ മൊയ്തീന്‍ കോയയും മറ്റ് 23 പേരും നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതി നടപടി.
മൊയ്തീന്‍ കോയ അടക്കമുള്ള 24 പ്രതികളെ വിചാരണ കോടതി വെറുതെവിട്ടെങ്കിലും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ആറ് മാസത്തിനുള്ളില്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇതേസമയം 50 പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല.
Keywords: National, Kerala, Marad, Riot, Accused list, Elimination, Supreme Court of India, Muslim League, Beppur, Appeal, Bail plea.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.