Saurabh Kirpal | രാജ്യത്തിന് ആദ്യത്തെ സ്വവർഗാനുരാഗ ജഡ്‌ജിനെ ലഭിക്കുമോ? സൗരഭ് കൃപാലിന്റെ പേര് വീണ്ടും ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; റോയുടെ എതിർപ്പുകൾ തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


   
ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി ഹൈക്കോടതി ജഡ്‌ജായി നിയമിക്കുന്നതിന് സ്വവർഗാനുരാഗിയായ മുതിർന്ന അഭിഭാഷകൻ സൗരഭ് കൃപാലിന്റെ പേര് രണ്ടാമതും ആവർത്തിച്ച് സുപ്രീം കോടതി കൊളീജിയം. റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ (റോ) എതിർപ്പുകൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം വീണ്ടും ശുപാർശ അയച്ചത്.
Aster mims 04/11/2022

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ, രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിൽ ആദ്യമായി ഒരു സ്വവർഗരതിക്കാരനായ ജഡ്‌ജ്‌ പദവിയിലെത്തും. സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള നിയമ പോരാട്ടത്തിൽ സുപ്രീം കോടതിയിൽ നേരത്തെ നിരവധി ഹരജിക്കാർക്കുവേണ്ടി സൗരഭ് കൃപാലും ഹാജരായിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ബിഎൻ കൃപാലിന്റെ മകനായ സൗരഭ് കൃപാലിന്റെ സ്വവർഗ പങ്കാളി സ്വിസ് പൗരനാണെന്നും ഇത് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നിയമന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തത്. 

സൗരഭ് കൃപാലിനെ ജഡ്‌ജായി നിയമിക്കുന്നതിനുള്ള ശുപാർശ അംഗീകരിക്കുന്നതിൽ സർക്കാരിന് രണ്ട് എതിർപ്പുകളുണ്ടെന്ന് 2019 ഏപ്രിൽ 11 നും 2021 മാർച്ച് 18 നും റോ അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തന്റെ സ്വിസ് പങ്കാളിയെ സംബന്ധിച്ചാണ് ആദ്യത്തെ എതിർപ്പ്. രണ്ടാമത്തേത്, അവർ തങ്ങളുടെ ലൈംഗികാഭിമുഖ്യം പരസ്യമായി അംഗീകരിക്കുന്നു എന്നതാണ്. എന്നാൽ സർക്കാർ ഉന്നയിച്ച രണ്ട് എതിർപ്പുകളും കൊളീജിയം തള്ളുകയായിരുന്നു. 

Saurabh Kirpal | രാജ്യത്തിന് ആദ്യത്തെ സ്വവർഗാനുരാഗ ജഡ്‌ജിനെ ലഭിക്കുമോ? സൗരഭ് കൃപാലിന്റെ പേര് വീണ്ടും ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; റോയുടെ എതിർപ്പുകൾ തള്ളി


ഭരണഘടനാസ്ഥാപനങ്ങളിൽ ഇരിക്കുന്ന നിരവധി പേരുടെ പങ്കാളിയായി വിദേശികളുണ്ട്. അതിനാൽ ഈ കാരണം ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന്‍റെ ജഡ്ജി നിയമനം തടയാനാവില്ല. സ്വവർഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണ്. ലൈംഗികാഭിമുഖ്യത്തിനനുസരിച്ച് അഭിമാനത്തോടെയും അന്തസോടെയും ജീവിക്കാൻ പൗരന് അവകാശമുണ്ടെന്ന് ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി.  സൗരഭ് കൃപാലിനെ ജഡ്‌ജായി നിയമിക്കാനുള്ള നിർദേശം വീണ്ടും അയക്കുകയാണെന്നും എത്രയും വേഗം നടപടി വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.    

Keywords:  News,National,India,High Court,lawyer,Supreme Court of India,Top-Headlines,Latest-News,Judge,Judiciary, Ignoring R&AW objections, SC sends gay judge Kirpal's name for HC judges again
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia