മാധ്യമങ്ങള്‍ നിങ്ങളെ ഒരിക്കലും സഹായിക്കാന്‍ പോകുന്നില്ല ; അവര്‍ കള്ളവും വ്യാജപ്രചരണവും നടത്തിക്കൊണ്ടേയിരിക്കട്ടെ ; ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി
Jan 21, 2020, 14:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 21.01.2020) മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മാധ്യമങ്ങള്‍ നിങ്ങളെ ഒരിക്കലും സഹായിക്കാന്‍ പോകുന്നില്ല. അവര്‍ കള്ളവും വ്യാജപ്രചരണവും നടത്തിക്കൊണ്ടേയിരിക്കട്ടെ. ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നാണ് മോഡി പറയുന്നത്. അടുത്തകാലത്തായി ഉണ്ടാകുന്ന സംഭവങ്ങളെക്കുറിച്ചുള്ള പ്രചരണങ്ങള്‍ പരിഗണിക്കേണ്ടെന്നും സര്‍ക്കാരിനെതിരെ നടക്കുന്ന റാലികള്‍ നീതിരഹിതവും തമസ്‌ക്കരിക്കപ്പെടേണ്ടതാണെന്നും മോഡി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ignore 'medium' hostility, meet people directly, PM Modi tells party, New Delhi, News, Prime Minister, Media, National.

ജെപി നഡ്ഡയെ ബിജെപിയുടെ പുതിയ അധ്യക്ഷനായി നിയോഗിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി. മാധ്യമങ്ങളില്‍ നിന്നോ മധ്യസ്ഥരില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സഹായം ബിജെപി പ്രതീക്ഷിക്കേണ്ടതില്ല. പകരം ജനങ്ങളിലേക്ക് നേരിട്ടു ചെല്ലുകയാണ് വേണ്ടത്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകുന്ന ചില ഗ്രൂപ്പുകള്‍ ഇപ്പോഴും ഭാവിയിലും ഉണ്ടാകും. അതുകൊണ്ടു നമുക്ക് നേട്ടം ഉണ്ടാക്കാന്‍ ഒട്ടും സമയം പാഴാക്കേണ്ടതില്ല. ദിനംപ്രതി സര്‍ക്കാര്‍ വിരുദ്ധമായ പത്തോ പതിനഞ്ചോ പരിപാടികള്‍ അവര്‍ കാണിച്ചേക്കും. എന്നാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അരലക്ഷം പേരും ഒരു ലക്ഷം പേരും വരുന്ന വലിയ പരിപാടികളോളം അത് വരില്ല.
മാധ്യമങ്ങള്‍ ഒരിക്കലും നമ്മെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. അവയെ നമ്മള്‍ ഒരിക്കലും ആശ്രയിക്കുകയും വേണ്ടെന്നും മോഡി പറഞ്ഞു. ഇടനിലക്കാര്‍ എന്നാണ് പരാമര്‍ശിച്ചതെങ്കിലും പ്രസംഗത്തില്‍ ഉടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന കവറേജുകള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.
മാധ്യമങ്ങള്‍ പ്രത്യേക ചായ്വ് പ്രകടിപ്പിക്കുകയാണെന്ന ആരോപണമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉടനീളം ഉന്നയിച്ചത്. മാധ്യമങ്ങളുടെ ചായ്വിനെ ഭയപ്പെടാതെ കരുത്തോടെ നില നില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകെട്ട് എന്നാണ് മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ജനങ്ങളുടെ വിശ്വാസം ഇപ്പോഴും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്ത ഭാരത് മാതാ കീ ജെയ്, ജെയ് ശ്രീറാം വിളികളോടെയാണ് ജനം വരവേറ്റത്.
നമ്മുടെ ആശയത്തെ അവര്‍ എതിര്‍ക്കുമ്പോള്‍ അവര്‍ ജനങ്ങളെയും എതിര്‍ക്കുകയാണ്. അതുകൊണ്ട് വ്യാജപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയും അതിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കുകയും മാത്രമാണ് പിന്നെയുള്ള വഴി. ഓരോ വിഷയവും പ്രത്യേകമായി ശ്രദ്ധയില്‍ കൊണ്ടുവന്ന് കാര്യങ്ങളെ തിരിക്കുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു.
ഇതിനായി അവര്‍ തുടര്‍ച്ചയായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതേ രീതിയില്‍ അതേ പാതയിലൂടെ തന്നെ നമ്മളും പിന്തുടരണം. ജനങ്ങളുടെ വിശ്വാസം കൂടെയുള്ളതിനാല്‍ ബിജെപിയ്ക്ക് തന്നെയായിരിക്കും അന്തിമ വിജയം. ജനങ്ങളുമായി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയിട്ടുള്ള ബന്ധമാണ് 2014 ല്‍ കോണ്‍ഗ്രസ് ഇതര ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കിയതും അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും തിരിച്ചുവരാന്‍ പര്യാപ്തമാക്കിയതും. ബിജെപി ഇവിടെ കുറച്ചു കാലത്തേക്കല്ല ദീര്‍ഘകാലം രാജ്യത്തെ സേവിക്കുമെന്നും മോഡി പറഞ്ഞു.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകുന്ന ചില ഗ്രൂപ്പുകള്‍ ഇപ്പോഴും ഭാവിയിലും ഉണ്ടാകും. അതുകൊണ്ടു നമുക്ക് നേട്ടം ഉണ്ടാക്കാന്‍ ഒട്ടും സമയം പാഴാക്കേണ്ടതില്ല. ദിനംപ്രതി സര്‍ക്കാര്‍ വിരുദ്ധമായ പത്തോ പതിനഞ്ചോ പരിപാടികള്‍ അവര്‍ കാണിച്ചേക്കും. എന്നാല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അരലക്ഷം പേരും ഒരു ലക്ഷം പേരും വരുന്ന വലിയ പരിപാടികളോളം അത് വരില്ല.
മാധ്യമങ്ങള്‍ ഒരിക്കലും നമ്മെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. അവയെ നമ്മള്‍ ഒരിക്കലും ആശ്രയിക്കുകയും വേണ്ടെന്നും മോഡി പറഞ്ഞു. ഇടനിലക്കാര്‍ എന്നാണ് പരാമര്‍ശിച്ചതെങ്കിലും പ്രസംഗത്തില്‍ ഉടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന കവറേജുകള്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിമര്‍ശനം.
മാധ്യമങ്ങള്‍ പ്രത്യേക ചായ്വ് പ്രകടിപ്പിക്കുകയാണെന്ന ആരോപണമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉടനീളം ഉന്നയിച്ചത്. മാധ്യമങ്ങളുടെ ചായ്വിനെ ഭയപ്പെടാതെ കരുത്തോടെ നില നില്‍ക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിലുള്ള കൂട്ടുകെട്ട് എന്നാണ് മോഡി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ജനങ്ങളുടെ വിശ്വാസം ഇപ്പോഴും തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്ത ഭാരത് മാതാ കീ ജെയ്, ജെയ് ശ്രീറാം വിളികളോടെയാണ് ജനം വരവേറ്റത്.
നമ്മുടെ ആശയത്തെ അവര്‍ എതിര്‍ക്കുമ്പോള്‍ അവര്‍ ജനങ്ങളെയും എതിര്‍ക്കുകയാണ്. അതുകൊണ്ട് വ്യാജപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയും അതിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കുകയും മാത്രമാണ് പിന്നെയുള്ള വഴി. ഓരോ വിഷയവും പ്രത്യേകമായി ശ്രദ്ധയില്‍ കൊണ്ടുവന്ന് കാര്യങ്ങളെ തിരിക്കുകയാണ് വേണ്ടതെന്നും മോഡി പറഞ്ഞു.
ഇതിനായി അവര്‍ തുടര്‍ച്ചയായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതേ രീതിയില്‍ അതേ പാതയിലൂടെ തന്നെ നമ്മളും പിന്തുടരണം. ജനങ്ങളുടെ വിശ്വാസം കൂടെയുള്ളതിനാല്‍ ബിജെപിയ്ക്ക് തന്നെയായിരിക്കും അന്തിമ വിജയം. ജനങ്ങളുമായി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയിട്ടുള്ള ബന്ധമാണ് 2014 ല്‍ കോണ്‍ഗ്രസ് ഇതര ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കിയതും അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും തിരിച്ചുവരാന്‍ പര്യാപ്തമാക്കിയതും. ബിജെപി ഇവിടെ കുറച്ചു കാലത്തേക്കല്ല ദീര്‍ഘകാലം രാജ്യത്തെ സേവിക്കുമെന്നും മോഡി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ignore 'medium' hostility, meet people directly, PM Modi tells party, New Delhi, News, Prime Minister, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.