Yogi Adityanath | 'ഗ്യാൻവാപിയിൽ മുസ്ലിംകൾക്ക് ചരിത്രപരമായ തെറ്റ് സംഭവിച്ചു'; തിരുത്താൻ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; 'പള്ളിയെന്ന് വിളിച്ചാൽ തർക്കമുണ്ടാകും'
Jul 31, 2023, 16:03 IST
ലക്നൗ: (www.kvartha.com) ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ് വിഷയം വീണ്ടും കത്തിപ്പടരുന്നു. ഗ്യാൻവാപി വിഷയത്തിൽ സമാധാനമുണ്ടാകണമെങ്കിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ തർക്കമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദിനുള്ളിൽ ജ്യോതിർലിംഗമുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
'ഗ്യാൻവാപി തർക്കത്തിന് പരിഹാരം കാണണമെന്നാണ് സർക്കാരിന്റെ ആവശ്യം. ചരിത്രപരമായ ഒരു തെറ്റ് മുസ്ലീം സമൂഹത്തിന് സംഭവിച്ചു, അത് പരിഹരിക്കാൻ മുസ്ലിം സമൂഹം മുന്നോട്ട് വരണം. ഗ്യാൻവാപി ഒരു പള്ളിയാണെങ്കിൽ ത്രിശൂൽ അവിടെ എന്താണ് ചെയ്യുന്നത്', വാർത്താ ഏജൻസിയായ എഎൻഐയുടെ 'പോഡ്കാസ്റ്റ് വിത്ത് സ്മിതപ്രകാശ്' എന്ന പരിപാടിയിൽ യോഗി പറഞ്ഞു. ഗ്യാൻവാപിയുടെ ചുവരുകൾ നിലവിളിക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാരണാസി ജില്ലാ കോടതി, ഗ്യാൻവാപി സമുച്ചയത്തിലെ വുദു ഖാന ഭാഗം ഒഴികെയുള്ള എല്ലാ പ്രദേശങ്ങളും എഎസ്‌ഐ സർവേ ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ മസ്ജിദ് കമിറ്റി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. സർവേ നിർത്തിവെച്ച് സുപ്രീം കോടതി വിഷയം ഹൈക്കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്. എഎസ്ഐ സർവേയിൽ വിധി വരാനിരിക്കുകയാണ്. അതിനിടെയാണ് വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി യോഗിയുടെ പ്രതികരണം വന്നത്.
Keywords: News, National, Lucknow, Yogi Adityanath, Gyanvapi, Politics, UP, 'If we call it (Gyanvapi) mosque, then there will be dispute': Yogi Adityanath.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.