താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കുലുങ്ങും; ആരോപണങ്ങളില്‍ കുടുങ്ങി രാജിവെച്ച ബി ജെ പി മന്ത്രി

 


മുംബൈ: (www.kvartha.com 01.07.2016) താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കുലുങ്ങുമെന്ന് ആരോപണങ്ങളില്‍ കുടുങ്ങി രാജിവച്ച മഹാരാഷ്ട്ര മുന്‍മന്ത്രിയും ബി ജെ പി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെ. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് ഖഡ് സെ രാജിവെച്ചത്.

രാജിവച്ച് ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ഖഡ്‌സെയുടെ പ്രതികരണം. വ്യാഴാഴ്ച സ്വന്തം നിയമസഭാ മണ്ഡലത്തില്‍ തന്നെ അനുകൂലിക്കുന്നവരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ രാജിവച്ചത്. ഒരു പക്ഷെ, ഞാനെന്റെ വായ തുറന്നാല്‍ ഈ രാജ്യം മുഴുവന്‍ കുലുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വീട്ടില്‍നിന്ന് ഖഡ്‌സെയുടെ ഫോണിലേക്കു വിളിച്ചതുമായ സംഭവങ്ങളാണ് ഖഡ്‌സെയുടെ രാജിക്കു കാരണമായത്. മഹാരാഷ്ട്ര റവന്യു മന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായ ഏക്‌നാഥ് ഖഡ്‌സെയുടെ രാജി ഏറെ ചര്‍ച്ചയായിരുന്നു.

സര്‍ക്കാര്‍ ഭൂമി ഭാര്യയ്ക്കും മരുമകനും കുറഞ്ഞ വിലയ്ക്കു കൈമാറിയതാണു പ്രധാനമായും രാജി അനിവാര്യമാക്കിയത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ അഴിമതി ആരോപണത്തെത്തുടര്‍ന്നു രാജിവയ്ക്കുന്ന ആദ്യ ബിജെപി മന്ത്രിയായിരുന്നു ഖഡ്‌സെ.

ആരോപണങ്ങള്‍ തെറ്റാണെന്നു പറഞ്ഞ ഖഡ്‌സെയ്‌ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ രാജ്യത്തെ പിടിച്ചുകുലുക്കുമെന്നു പറഞ്ഞ ഖഡ്‌സെയെ എടിഎസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന വ്യക്തിയാണ് ഖഡ്‌സെ.

അദ്ദേഹം തന്നെ പറയുന്നു രാജ്യത്തെ പിടിച്ചുലയ്ക്കാന്‍ പോന്ന വിവരം തന്റെ പക്കല്‍ ഉണ്ടെന്ന്. ഖഡ്‌സെയ്ക്ക് ദാവൂദുമായോ ഭീകരസംഘടനകളുമായോ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാം. ഇതെന്താണെന്ന് കണ്ടെത്താന്‍ എടിഎസ് ഖഡ്‌സെയെ ചോദ്യം ചെയ്യണമെന്ന് കോണ്‍ഗ്രസ് വക്താവ് അല്‍ നസീര്‍ സക്കറിയ ആവശ്യപ്പെട്ടു. എന്‍സിപിയും ഖഡ്‌സെയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു നേരെയും ഖഡ്‌സെ കഴിഞ്ഞദിവസം
താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കുലുങ്ങും; ആരോപണങ്ങളില്‍ കുടുങ്ങി രാജിവെച്ച ബി ജെ പി മന്ത്രിനടത്തിയ പ്രസംഗത്തില്‍ ഒളിയമ്പ് എയ്തു. മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ താന്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. പ്രത്യേകിച്ച്, ശിവസേനയുമായുള്ള ബന്ധം ഉപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ച അവസരത്തില്‍. 

തിരഞ്ഞെടുപ്പിന് മുന്‍പ് ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രിയാകുമായിരുന്നു ഉണ്ടാവുക. സഖ്യം വേര്‍പിരിക്കാന്‍ ഞാന്‍ നേതൃത്വം നല്‍കിയിരുന്നില്ലെങ്കില്‍ ബിജെപിക്ക് മുഖ്യമന്ത്രിയുണ്ടാവില്ലായിരുന്നുവെന്നും ഖഡ്‌സെ കൂട്ടിച്ചേര്‍ത്തു.

Also Read:
പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന യുവാക്കളോട് ബേക്കല്‍ എസ് ഐക്ക് പറയാനുള്ളത് ഇതാണ്

Keywords:  'If I Open My Mouth, The Country Will Shake': Ex-Maharashtra Minister Eknath Khadse, Mumbai, BJP, Allegation, Maharashtra, Resigned, Karachi, Cabinet, Corruption, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia