Ashok Gehlot | ബലാത്സംഗക്കാരെയും ഗുണ്ടകളെയും മുടി മുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരേഡ് നടത്തിക്കും; അശോക് ഗെഹ്ലോട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തില്‍ ആയിരുന്നുവെങ്കില്‍ ബലാത്സംഗക്കാരെയും ഗുണ്ടകളെയും അവരുടെ മുടി മുറിച്ച് പൊതുജനങ്ങള്‍ക്കു മുന്നിലിട്ട് പരേഡ് നടത്തിക്കുമായിരുന്നുവെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. ആളുകള്‍ അറിയണം അയാളാണ് പീഡനവീരന്‍ എന്ന്. എന്നാല്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും ഗെഹ്ലോട് ചൂണ്ടിക്കാട്ടി.

Ashok Gehlot | ബലാത്സംഗക്കാരെയും ഗുണ്ടകളെയും മുടി മുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരേഡ് നടത്തിക്കും; അശോക് ഗെഹ്ലോട്

അഴിമതിക്കെതിരെ സന്ധിയില്ലാ സമരമാണ് തന്റെ സര്‍കാരിന്റെത് എന്നും ഗെഹ്ലോട് പറഞ്ഞു. ആവശ്യമെങ്കില്‍ അഴിമതിക്കാരുടെ പട്ടികയില്‍പെട്ടവരുടെ പേര് വെളിപ്പെടുത്തരുത് എന്ന ആന്റി കറപ്ഷന്‍ ബ്യൂറോ നിയമം(എസിബി) ഇല്ലാതാക്കുമെന്നും ഗെഹ്ലോട് പറഞ്ഞു. ഉദയ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോടതിയില്‍ കുറ്റം തെളിയുന്നതു വരെ അഴിമതി കേസില്‍ അറസ്റ്റിലായവരുടെ ചിത്രമോ പേരുവിവങ്ങളോ പുറത്തുവിടരുതെന്ന് അടുത്തിടെ എസിബി ഡി ജി ഉത്തരവിട്ടിരുന്നു. ഇതേ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമം പുറപ്പെടുവിച്ചത്.

രാജസ്താന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അധ്യാപക നിയമനത്തിനായി നടത്തിയ പരീക്ഷ പേപര്‍ ചോര്‍ന്ന സംഭവത്തെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു ഗെഹ്ലോടിന്റെ മറുപടി. എന്നാല്‍ ഉത്തര്‍പ്രദേശിലും സമാന സംഭവം റിപോര്‍ട് ചെയ്തിരുന്നുവെന്നും ഒരു നടപടി പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: If I could, I would have got molests and gangsters paraded in public: Ashok Gehlot, Jaipur, Rajasthan, Chief Minister, Molestation, Corruption, Media, National.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia