Madras HC | 'ഇനി മുതല്‍ നിലയ്ക്ക് നിര്‍ത്തിയാല്‍ കൊള്ളാം': സര്‍കാര്‍ ജീവനക്കാരനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കൂട്ടുപ്രതിയെന്ന് മദ്രാസ് ഹൈകോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്ന്
ഭര്‍ത്താവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ കടമ
കൈക്കൂലികളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമിക തത്വശാസ്ത്രം
പണം ലഭിച്ച ശേഷം ദേവനായകിയുടെ ജീവിതം സുഖമമായിരുന്നു, ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കാന്‍ അവര്‍ ബാധ്യസ്ഥ
മധുര: (KVARTHA) സര്‍കാര്‍ ജീവനക്കാരനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കൂട്ടുപ്രതിയെന്ന് വിധിച്ച് മദ്രാസ് ഹൈകോടതി. അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്നാണെന്ന് പറഞ്ഞ ഹൈകോടതി ഗൃഹനാഥമാര്‍ അഴിമതിയില്‍ പങ്കാളികളായാല്‍ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. മുന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ശക്തിവേലിനെതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈകോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.
2017ലാണ് ശക്തിവേലിനെതിരെയുള്ള അഴിമതിക്കേസ് രെജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിചാരണക്കിടെ ശക്തിവേല്‍ മരണപ്പെട്ടതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസ് പരിഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈകോടതിയെ സമീപിക്കുന്നത്.
ഭര്‍ത്താവിനെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ കടമയാണെന്നായിരുന്നു അപ്പീല്‍ പരിഗണിച്ച കോടതിയുടെ പ്രതികരണം. കൈക്കൂലികളില്‍ നിന്നും വിട്ടുനില്‍ക്കുക എന്നതാണ് ജീവിതത്തിന്റെ പ്രാഥമിക തത്വശാസ്ത്രം. അത്തരത്തില്‍ ഒരുതവണ കൈക്കൂലി വാങ്ങിയാല്‍ ആ വ്യക്തിയും കുടുംബവും തകര്‍ക്കപ്പെടും.
തെറ്റായ മാര്‍ഗത്തിലൂടെ സ്വന്തമാക്കിയ പണം ആസ്വദിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. രാജ്യത്ത് അഴിമതി വര്‍ധിക്കുകയാണ്. അഴിമതിയുടെ തുടക്കം വീടുകളില്‍ നിന്നാണ്. ഗൃഹനാഥമാര്‍ അഴിമതിയില്‍ പങ്കാളികളായാല്‍ വിഷയത്തിന് അന്ത്യമുണ്ടാകില്ല. പണം ലഭിച്ച ശേഷം ദേവനായകിയുടെ ജീവിതം സുഖമമായിരുന്നുവെന്നും ഇതിനുള്ള പ്രത്യാഘാതം അനുഭവിക്കാന്‍ അവര്‍ ബാധ്യസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
