AIDMK | തമിഴ്നാട്ടില്‍ ഡി എം കെക്ക് തുടര്‍ഭരണം ലഭിച്ചാല്‍ ജനങ്ങളെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് എടപ്പാടി കെ പളനിസ്വാമി
Feb 22, 2024, 22:11 IST
മധുര: (KVARTHA) ഡി എം കെ സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ ഐ എ ഡി എം കെ ജെനറല്‍ സെക്രടറി എടപ്പാടി കെ പളനിസ്വാമി. തമിഴ്നാട്ടില്‍ ഡി എം കെക്ക് തുടര്‍ഭരണം ലഭിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാന സര്‍കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
മധുരയിലെ ടൈഡല്‍ പാര്‍ക് ഉള്‍പെടെയുള്ള കൂടുതല്‍ പദ്ധതികള്‍ ഡി എം കെ സര്‍കാര്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ തുക അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിമാനത്താവള റണ്‍വേ നീട്ടുന്ന ജോലികളും മെട്രോ റെയില്‍ പദ്ധതിയും നിഷ്‌ക്രിയമായി. എ ഐ എ ഡി എം കെ കൊണ്ടുവന്ന പദ്ധതികളില്‍ ഡി എം കെയുടെ സ്റ്റികറുകള്‍ പതിപ്പിച്ച് ഈ ബജറ്റില്‍ പുതിയ പദ്ധതികളായി പ്രദര്‍ശിപ്പിക്കലാണ് സര്‍കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി ജെ പിയില്‍ നിന്ന് പലരും എ ഐ എ ഡി എം കെയില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഏത് രാഷ്ട്രീയ നേതാവിനും ഇഷ്ടമുള്ള പാര്‍ടിയിലേക്ക് കൂറുമാറാമെന്നും എ ഐ എ ഡി എം കെ ജനാധിപത്യത്തില്‍ അധിഷ്ടിതമായതിനാലാണ് അതെന്നും പളനിസ്വാമി പറഞ്ഞു.
'ഡി എം കെയില്‍ സ്റ്റാലിന്റെ കുടുംബാംഗങ്ങളാണുള്ളത്. ഇതൊരു കംപനി പോലെയാണ്. മക്കള്‍ രാഷ്ട്രീയമാണവിടെ. എന്നാല്‍, എ ഐ എ ഡി എം കെയില്‍ സാധാരണ കേഡര്‍ക്ക് പോലും പാര്‍ടി നേതാവാകാന്‍ കഴിയും. ഇവിടെയാണ് ഇരുപാര്‍ടികളും വ്യത്യസ്തമാകുന്നത്' - എന്നും പളനിസ്വാമി അദ്ദേഹം പറഞ്ഞു.
Keywords: If DMK continues in Tamil Nadu, even god will not be able to help people: AIADMK leader EPS, Chennai, News, Allegation, DMK, AIADMK, Media, Politics, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.