Robert Vadra | അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് റോബര്‍ട് വാധ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എഐസിസി ജെനറല്‍ സെക്രടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട് വാധ്ര. അമേഠിയിലെ ജനങ്ങള്‍ താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിങ് എംപിയുടെ ഭരണത്തില്‍ അവര്‍ വീര്‍പ്പുമുട്ടുന്നുവെന്നും വാധ്ര പറഞ്ഞു. 1999ല്‍ പ്രിയങ്കയ്ക്കൊപ്പം തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും അമേഠിയിലായിരുന്നുവെന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

Robert Vadra | അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് റോബര്‍ട് വാധ്ര

വാധ്രയുടെ വാക്കുകള്‍:

അമേഠിയിലെ ജനങ്ങള്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസിലാക്കിയിരിക്കുന്നു. ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ മല്‍സരിക്കാന്‍ അമേഠി തിരഞ്ഞെടുക്കണമെന്നാണ് അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. 1999ല്‍ പ്രിയങ്കയ്ക്കൊപ്പം എന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും അമേഠിയിലായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു - എന്നും വാധ്ര പറഞ്ഞു.

പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായിരുന്നു അമേഠി. എന്നാല്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. 2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ തുടര്‍ചയായി അമേഠിയില്‍ വിജയിച്ചിരുന്നു. രാഹുല്‍ ഇക്കുറി വയനാട്ടില്‍ നിന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

അമേഠിയിലും രാഹുല്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുമില്ല. റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയിരുന്നു. റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമെന്ന അഭ്യൂഹവും നിലവിലുണ്ട്.

Keywords: 'If Amethi Wants Me...': Robert Vadra Hints At Contesting Lok Sabha Polls, New Delhi, News, Robert Vadra, Lok Sabha Polls, Priyanka Gandhi, BJP, Congress, Politics, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia