Tribute | 'ആഗോളതലത്തില്‍ ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിത്വം'; സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മവാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) സ്വാമി വിവേകാന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായും രാജ്യം ആചരിക്കുന്നു. 1863 ജനുവരി 12നാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. ഈയവസരത്തില്‍ സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. 
Aster mims 04/11/2022

സ്വാമി വിവേകാന്ദന്റെ മഹത്തായ ആശയങ്ങളും ആദര്‍ശങ്ങളും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണെന്ന് ആദരസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'അദ്ദേഹത്തിന്റെ ജീവിതവും ദേശസ്നേഹവും ആത്മീയതയും അര്‍പണബോധവും എല്ലായ്പ്പോഴും പ്രചോദിപ്പിക്കും.'- മോദി ട്വീറ്റ് ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കര്‍ണാടകയില്‍ നടക്കുന്ന ദേശീയ യുവജനോത്സവവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Tribute | 'ആഗോളതലത്തില്‍ ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിച്ച വ്യക്തിത്വം'; സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മവാര്‍ഷികത്തില്‍ അനുസ്മരണവുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും


സ്വാമി വിവേകാനന്ദന്റെ വിലയേറിയ ഉപദേശങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു. 'സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് എന്റെ ആദരവ്! ആത്മീയതയും ദേശസ്നേഹവും സമന്വയിപ്പിച്ച വ്യക്തിത്വമായ അദ്ദേഹം ആഗോളതലത്തില്‍ ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതവും ഉപദേശങ്ങളും യുവാക്കളെ അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനും മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പ്രചോദിപ്പിക്കുന്നു,'- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.


Keywords: News,National,India,Top-Headlines,Prime Minister,Narendra Modi,PM,President, 'Iconic personality': PM Modi, President Murmu pay tribute to Swami Vivekananda on his birth anniversary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia