ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമസേന; വ്യോമസേന മേധാവി ലഡാക്കില്‍
Jun 19, 2020, 16:20 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 19.06.2020) ചൈനീസ് അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ഇന്ത്യന്‍ വ്യോമ സേന. യുദ്ധവിമാനങ്ങള്‍ യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം വ്യോമസേന വിന്യസിച്ചു. അതിനിടെ വ്യോമസേന മേധാവി ആര് കെ എസ് ഭധുരിയ രണ്ടുദിവസത്തെ അടിയന്തര സന്ദര്‍ശനത്തിനായി ലഡാക്കിലെത്തി. ലേ, ശ്രീനഗര്‍ വ്യോമ താവളങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. കിഴക്കന്‍ ലഡാക്ക് മേഖലയില്‍ എന്തെങ്കിലും ഓപ്പറേഷനുകള്‍ നടത്തണമെങ്കില്‍ ഈ വ്യോമകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നടപ്പിലാക്കുക.
യുദ്ധസമാന സാഹചര്യങ്ങളിലെ പടയൊരുക്കമാണ് അതിര്‍ത്തി താവളങ്ങളില്‍ ഇന്ത്യ നടത്തുന്നത്. ഗല്‍വാനില്‍ കഴിഞ്ഞ ദിവസം നടത്തിയതു പോലുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും ഉണ്ടായേക്കാമെന്നും അതീവ ജാഗ്രത പാലിക്കാനുമാണ് അതിര്‍ത്തിയിലെ കമാന്‍ഡര്‍മാര്‍ക്കുള്ള സേനാ നേതൃത്വത്തിന്റെ നിര്‍ദേശം. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വൈകുന്നേരത്തെ സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്യും.
20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ബധുരിയയുടെ സന്ദര്‍ശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കന്‍ ലഡാക്കിലേക്കു സന്ദര്‍ശനം നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഈമാസം 17നു ലേ സന്ദര്‍ശിച്ച വ്യോമസേന മേധാവി അതിനടുത്ത ദിവസം ശ്രീനഗര്‍ സൈനിക താവളവും സന്ദര്‍ശിച്ചിരുന്നു. കിഴക്കന്‍ ലഡാക്കിനോട് ഏറ്റവും ചേര്‍ന്നു കിടക്കുന്ന ഇവിടമാണ് ചൈനയ്ക്കു മുകളില്‍ ആക്രമണം നടത്താന്‍ അനുയോജ്യം. അതേസമയം, വ്യോമസേന മേധാവിയുടെ സന്ദര്‍ശനത്തെക്കുറിച്ച് പ്രതികരിക്കാന്‍ സേനാ വക്താവ് തയാറായില്ല.
അതിനിടെ ഇന്ത്യയുടെ പത്ത് സൈനികര്‍ ചൈനയുടെ പിടിയിലുണ്ടെന്ന പ്രചാരണം കരസേന തള്ളി. ആരെയും കാണാതായിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും വ്യക്തമാക്കി. ചൈനീസ് ആക്രമണത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇവര്‍ ലേയിലുള്ള സേനാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വര്‍ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങള്‍ ഇവിടേക്കു മാറ്റിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ദേശം ലഭിച്ചാല്‍ പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയില്‍ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കന്‍ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ സൈനികരെ ഇവിടേക്ക് എത്തിക്കുന്നതിനായി ലേ വ്യോമതാവളത്തിലും അതോടു ചേര്‍ന്നും ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്.
Keywords: IAF Chief visits Leh to review Ladakh operations, fighter aircraft moved to forward bases, New Delhi, News, Visit, China, Clash, Prime Minister, Narendra Modi, National, Trending.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.