ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ
Jun 24, 2020, 13:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 24.06.2020) സംഘര്‍ഷത്തിനുശേഷം സൈനിക പിന്മാറ്റത്തിന് ഇരുവിഭാഗവും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ടെങ്കിലും ചൈനീസ് പ്രകോപനം മുന്നില്‍ കണ്ട് ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ. വ്യോമസേനയുടെ പോര്‍വിമാനങ്ങളിലാണ് ടാങ്കുകളും കവചിത വാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലെത്തിച്ചത്. ചൈനയുമായുള്ള സംഘര്‍ഷത്തിന് മുമ്പും മൂന്ന് കവചിത റെജിമെന്റുകള്‍ ലഡാക്കില്‍ നിലയുറപ്പിച്ചിരുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഇത്രയേറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കുകള്‍ അതിസങ്കീര്‍ണമായാണ് ഇന്ത്യ വിന്യസിക്കുന്നത്. അമേരിക്കന്‍ നിര്‍മിത സി-17, റഷ്യന്‍ നിര്‍മിത ഐ.എല്‍ 76 എസ് എന്നീ വമ്പന്‍ വിമാനങ്ങളിലാണ് ടാങ്കുകള്‍ അതിര്‍ത്തിയിലേക്ക് എത്തിക്കുന്നത്. ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ള സൈനിക താവളങ്ങളില്‍ നിന്നാണ് ടി-90 ടാങ്കുകളും കവചിതവാഹനങ്ങളും ലഡാക്ക് അതിര്‍ത്തിയിലേക്ക് മാറ്റിയത്.
നിലവില്‍ ലഡാക്കിലുള്ള ടാങ്കുകള്‍ പല തവണയായി വിമാനങ്ങളില്‍ എത്തിച്ചതാണ്. 1990ല്‍ ടി-72 ടാങ്കുകളാണ് ഇന്ത്യന്‍ വ്യോമസേന ഐ.എല്‍-76 വിമാനത്തില്‍ ലേയില്‍ എത്തിച്ചത്. ടെപ്സാംഗില്‍ ചൈന ടാങ്കുകളും മറ്റും വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1962നുശേഷം ഇതാദ്യമായാണ് ടാങ്കുകളും കവചിത വാഹനങ്ങളും അടിയന്തരമായി വിമാനങ്ങളില്‍ ലഡാക്ക് അതിര്‍ത്തിയില്‍ എത്തിക്കുന്നതെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
ജൂണ്‍ 15നാണ് അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരെയാണ് നഷ്ടമായത്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ചൈനയുടെ ഭാഗത്തുനിന്നും ആളപായം ഉണ്ടായെങ്കിലും ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.

Keywords: IAF airlifts dozens of tanks to Ladakh to beef up firepower, New Delhi, News, Military, Clash, Flight, Report, National, Trending.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.