SWISS-TOWER 24/07/2023

Virender Singh | 'എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കും വേണ്ടി'; സാക്ഷി മാലികിനെ പിന്തുണച്ച് വീരേന്ദര്‍ സിങ് യാദവ്; പത്മശ്രീ മടക്കി നല്‍കും

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച റിയോ ഒളിംപിക് മെഡല്‍ ജേതാവ് സാക്ഷി മലികിനെ പിന്തുണച്ച് കൂടുതല്‍ കായിക താരങ്ങള്‍ രംഗത്ത്. സാക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ച് പത്മശ്രീ ബഹുമതി മടക്കി നല്‍കുമെന്ന് വീരേന്ദര്‍ സിങ് യാദവ് അറിയിച്ചു. 2005 സമ്മര്‍ ബധിര ഒളിംപക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് വീരേന്ദര്‍.

Virender Singh | 'എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കും വേണ്ടി'; സാക്ഷി മാലികിനെ പിന്തുണച്ച് വീരേന്ദര്‍ സിങ് യാദവ്; പത്മശ്രീ മടക്കി നല്‍കും

ഒളിംപിക് മെഡല്‍ ജേതാവ് ബജ്‌റങ് പൂനിയയും പത്മശ്രീ തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. 2021ലാണ് വീരേന്ദറിന് പത്മശ്രീ ലഭിക്കുന്നത്. 2015ല്‍ അര്‍ജുന പുരസ്‌കാരം നല്‍കിയും ഗുസ്തി താരത്തെ രാജ്യം ആദരിച്ചിരുന്നു.

'എന്റെ സഹോദരിക്കും രാജ്യത്തിന്റെ മകള്‍ക്കും വേണ്ടി ഞാന്‍ പത്മശ്രീ മടക്കി നല്‍കും, ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലികിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു' -വീരേന്ദര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ക്രികറ്റ് ഇതിഹാസം സചിന്‍ തെണ്ടുല്‍കര്‍, ഒളിംപിക് ജാവലിന്‍ ത്രോ സ്വര്‍ണ മേഡല്‍ ജേതാവ് നീരജ് ചോപ്ര എന്നിവര്‍ ഉള്‍പെടെയുള്ള രാജ്യത്തെ മുതിര്‍ന്ന കായിക താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ലൈംഗിക പീഡനക്കേസിലുള്‍പെട്ട ബി ജെ പി എംപിയും ഡബ്ല്യു എഫ് ഐ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിന്റെ അടുത്ത അനുയായിയാണ് യുപിയില്‍ നിന്നുള്ള സഞ്ജയ് സിങ്. ലൈംഗികാരോപണ കേസിലടക്കം ആത്മാര്‍ഥമായി പൊരുതിയിട്ടും ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയും കച്ചവട പങ്കാളിയുമായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഗുസ്തിയോട് വിടപറയുകയാണെന്ന് വാര്‍ത്താസമ്മേളനത്തിലാണ് കഴിഞ്ഞദിവസം സാക്ഷി അറിയിച്ചത്.

ഷൂ അഴിച്ച് മേശപ്പുറത്തുവെച്ച് വികാരാധീനയായാണ് സാക്ഷി മാധ്യമങ്ങളോട് സംസാരിച്ചത്. വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷിയെ വീട്ടിലെത്തി കണ്ടിരുന്നു. സഞ്ജയ് സിങ്ങിനെ ഫെഡറേഷന്‍ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കാണാനെത്തിയ ബജ്‌റങ്ങിനെ ഡെല്‍ഹി പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. പിന്നാലെയാണ് പത്മശ്രീ തിരിച്ചുനല്‍കുമെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ താരം അറിയിച്ചത്.

Keywords:  'I Will Also Return Padma Shri': Wrestler Virender Singh Pledges Support To Sakshi Malik After Sanjay Singh Elected WFI Chief, New Delhi, News, Padma Shri Award, Wrestler Virender Singh, Sakshi Malik, WFI Chief, Press Meet, Social Media, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia