താനും മാനഭംഗത്തിന്റെ ഇരയെന്ന് ബോക്‌സിംഗ് താരം മേരികോം

 


ഡെല്‍ഹി: (www.kvartha.com 18.10.2014) ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ ബോക്‌സിംഗ് താരം മേരി കോം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. താനും മാനഭംഗത്തിന്റെ ഇരയാണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്.

2004ല്‍ രോഹ്തക്കിലെ  ഒരു ക്യാമ്പില്‍ വെച്ച് തന്നെ ഒരാള്‍  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് മേരി പറഞ്ഞത്. പ്രഭാത സവാരിക്കിറങ്ങിയ തന്നെ  ഒരാള്‍ പുറകില്‍ നിന്നും വന്ന് സ്പര്‍ശിക്കുകയായിരുന്നു. 2006ല്‍ ഡെല്‍ഹിയില്‍ വെച്ച് തന്റെ സുഹൃത്തായ ജന്നിഫറിനും ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും മേരി വെളിപ്പെടുത്തി.  അന്ന് താനും ജന്നിഫറും കൂടി ലോദി കോളനിയിലൂടെ നടക്കുന്ന അവസരത്തില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍  ജന്നിഫറിനെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മേരി പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുള്ള മാനഭംഗ ശ്രമങ്ങള്‍ ഡെല്‍ഹിയില്‍ മാത്രമല്ല നടക്കുന്നതെന്നും മേരി കോം വ്യക്തമാക്കി.  മണിപ്പൂരില്‍ വെച്ചും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പള്ളിയില്‍ പോകാനിറങ്ങിയ തന്നെ ഒരു റിക്ഷാക്കാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അയാള്‍ക്കു നേരെ ചെരുപ്പെടുത്ത് അടിക്കാനോങ്ങിയെങ്കിലും  രക്ഷപെടുകയായിരുന്നു.

താനും മാനഭംഗത്തിന്റെ ഇരയെന്ന് ബോക്‌സിംഗ് താരം മേരികോം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബസ്സിലിടിച്ച ഓട്ടോ 20 അടി താഴ്ചയിലേക്കു മറിഞ്ഞു, 2 പേര്‍ മരിച്ചു, നിരവധി പേര്‍ക്കു ഗുരുതരം

Keywords:  I too was a victim of molestation: Mary Kom, New Delhi, Manipore, Women, Church, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia