SWISS-TOWER 24/07/2023

Raid | തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കംപനിയെ കേന്ദ്രീകരിച്ച് ആദായ നികുതി റെയ്ഡ്; മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനായ എംഎല്‍എയുടെ വീട്ടിലും പരിശോധന

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കംപനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായ നികുതി വിഭാഗം പരിശോധന. ചെന്നെയും കോയമ്പതൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡിഎംകെ എംഎല്‍എ എം കെ മോഹന്റെ വീട്ടിലും ആദായനികുതി പരിശോധന നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനാണ് എം കെ മോഹന്‍. 
Aster mims 04/11/2022

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ആരോപിച്ചിരുന്നു. എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

Raid | തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് കംപനിയെ കേന്ദ്രീകരിച്ച് ആദായ നികുതി റെയ്ഡ്; മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വസ്തനായ എംഎല്‍എയുടെ വീട്ടിലും പരിശോധന


മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. 

ധനമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കള്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.

Keywords:  News, National, Chennai, Stalin, Raid, CM, National-News, Chennai-News, I-T dept conducts searches at over 50 locations connected to real estate firm G Square
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia