സഭാധ്യക്ഷനെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു: മായാവതി

 


സഭാധ്യക്ഷനെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു: മായാവതി
ന്യൂഡല്‍ഹി: രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്കെതിരെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച ആരോപണങ്ങള്‍ മയപ്പെടുത്തി. രാജ്യസഭാധ്യക്ഷനെ ബഹുമാനിക്കുന്നതായും അദ്ദേഹത്തില്‍ പൂര്‍ണ്ണ വിശ്വാസമുള്ളതായും മായാവതി സഭയില്‍ പറഞ്ഞു. ഉദ്യോഗക്കയറ്റത്തിലെ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മായാവതി അറിയിച്ചു. സഭയുടെ പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ബി.എസ്.പി അംഗങ്ങളും അറിയിച്ചു.

അന്‍സാരിക്കു നേരെയുണ്ടായ മായാവതിയുടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സഭയുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍
ഒഴിവാക്കേണ്ടതാണെന്നു പറഞ്ഞു. പ്രതിപക്ഷ കക്ഷികളും പ്രധാനമന്ത്രിയുടെ നിലപാടിനോട് യോജിക്കുകയായിരുന്നു. സംവരണ ബില്‍ പാസാക്കാത്തതിലും സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതിലുമാണ് മായാവതി രാജ്യസഭാധ്യക്ഷനെ വിമര്‍ശിച്ചത്.

Keywords: Respect, Rajyasabha, Hamid Ansari, B.S.P,Belief, Attribution,Mayavathi, New Delhi, Leader, Prime Minister, Manmohan Singh, National, I respect Rajya sabha chairperson: Mayavathy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia