Gautam Adani | 'മുംബൈ ഭീകരാക്രമണ സമയത്ത് മരണം തന്റെ തൊട്ടടുത്തായിരുന്നു, ആ രാത്രി മുഴുവന്‍ താജ് ഹോട്ടലില്‍ കഴിച്ചുകൂട്ടി, തീവ്രവാദികളെ ഞാന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു', വെളിപ്പെടുത്തലുകളുമായി ഗൗതം അദാനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കിയ 2008 നവംബര്‍ 26 ലെ ഭീകരാക്രമണ സമയത്ത് മരണം തന്റെ തൊട്ടടുത്തായിരുന്നുവെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളും വ്യവസായിയുമായ ഗൗതം അദാനി. ഭീകരാക്രമണം നടക്കുന്ന സമയത്ത് താജ് ഹോട്ടലില്‍ താനും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ ഗൗതം അദാനി ആ രാത്രി മുഴുവന്‍ താജ് ഹോട്ടലില്‍ കഴിച്ചുകൂട്ടി മരണത്തിന്റെ വായില്‍ നിന്ന് തിരിച്ചെത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. ഇന്ത്യ ടിവി എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാന്‍ രജത് ശര്‍മയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദാനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
           
Gautam Adani | 'മുംബൈ ഭീകരാക്രമണ സമയത്ത് മരണം തന്റെ തൊട്ടടുത്തായിരുന്നു, ആ രാത്രി മുഴുവന്‍ താജ് ഹോട്ടലില്‍ കഴിച്ചുകൂട്ടി, തീവ്രവാദികളെ ഞാന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു', വെളിപ്പെടുത്തലുകളുമായി ഗൗതം അദാനി

'തീവ്രവാദികളെ ഞാന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഭീകരര്‍ വെടിയുതിര്‍ക്കുന്നത് കണ്ടു. എന്നെ രക്ഷിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കരുതുന്നു. എന്റെ സുഹൃത്തുക്കള്‍ അന്ന് ദുബൈയില്‍ നിന്ന് വന്നിരുന്നു. ഞാന്‍ അവരോടൊപ്പം റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് ഈ സംഭവം നടന്നത്. അതിന് കൃത്യം അഞ്ച് മിനിറ്റ് മുമ്പ് ഞങ്ങള്‍ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു, ഹോട്ടല്‍ ബില്ലും അടച്ച് ഞങ്ങള്‍ എഴുന്നേറ്റു. എന്നാല്‍ സുഹൃത്ത് കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചു. അതിനാല്‍ ഞങ്ങള്‍ വീണ്ടും കാപ്പി കുടിക്കാന്‍ ഇരുന്നു. അപ്പോഴാണ് ആക്രമണം നടന്നത്.

ബില്‍ അടച്ചതിന് ശേഷം ലോബിയിലായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് ഞാന്‍ ചിലപ്പോള്‍ കരുതുന്നു. പക്ഷെ ഞങ്ങള്‍ റസ്റ്റോറന്റിനുള്ളില്‍ തന്നെ നിന്നു. താജ് ഗ്രൂപ്പിലെ മാനേജര്‍ മുതല്‍ വെയിറ്റര്‍ വരെയുള്ള എല്ലാ ജീവനക്കാരും കാണിക്കുന്ന അര്‍പ്പണബോധം വളരെ ചുരുക്കം ചില സ്ഥാപനങ്ങളില്‍ മാത്രമേ കാണുന്നുള്ളൂ എന്ന് ഇന്ന് എനിക്ക് പറയാന്‍ കഴിയും. രാത്രി മുഴുവന്‍ ഞാന്‍ അവിടെ കുടുങ്ങി. താജ് ഹോട്ടല്‍ ജീവനക്കാര്‍ എന്നെ പുറകിലെ അടുക്കളയിലൂടെ മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി. രാത്രി മുഴുവന്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. രാവിലെ ഏഴു മണിയോടെ കമാന്‍ഡോകള്‍ വന്ന് നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ കമാന്‍ഡോകള്‍ അവിടെ നിന്ന് പൂര്‍ണ സംരക്ഷണം നല്‍കി എന്നെ ഹോട്ടലിന് പുറത്തേക്ക് കൊണ്ടുപോയി. ഏകദേശം 7.30 മണിക്ക് ഞാന്‍ പുറത്തിറങ്ങി', ഗൗതം അദാനി പറഞ്ഞു.

മുംബൈയെ വിറപ്പിച്ച് 2008 നവംബര്‍ 26 ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം നീണ്ടുനിന്നു. ദക്ഷിണ മുംബൈയില്‍ നടന്ന ആക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു.

Keywords:  Latest-News, National, Top-Headlines, Business Man, Business, Mumbai Blasts, Mumbai, Terror Attack, Video, Social-Media, Gautam Adani, 'I might have been killed during 26/11 attack', reveals industrialist Gautam Adani.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia