ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇന്ത്യക്ക് സച്ചിന്റെ 6 തന്ത്രങ്ങള്‍
Feb 19, 2015, 12:37 IST
മെല്‍ബണ്‍: (www.kvartha.com 19/02/2015) ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഇത്തവണയും കിരീടം നേടണമെന്നാഗ്രഹിക്കുന്ന ഇതിഹാസതാരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കാര്‍ക്ക് തന്ത്രങ്ങളുമായെത്തുന്നു. ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് അതിനുള്ള തന്ത്രങ്ങള്‍ നല്‍കുകയാണ് സച്ചിന്‍. ആറ് ഉപദേശങ്ങളാണ് ഇതിനായി സച്ചിന്‍ ക്യാപ്റ്റന്‍ ധോണിക്കും സംഘത്തിനും നല്‍കിയിരിക്കുന്നത്.
കഴിഞ്ഞതവണ ഇന്ത്യ ലോകകപ്പ് നേടുമ്പോള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിന് സച്ചിനും സാക്ഷിയായിരുന്നു. എന്നാല്‍ ഇത്തവണ അന്ന് ഉണ്ടായിരുന്ന പല കളിക്കാരും ക്രീസിലിറങ്ങുന്നില്ല. ഈ സ്ഥിതിക്ക് ലോകകപ്പില്‍ കിരീട സാധ്യത ഏറെയുള്ള ടീമായ ദക്ഷിണാഫ്രിക്കയോടുള്ള മത്സരം ഇന്ത്യയ്ക്ക് ഏറെ വെല്ലുവിളിയായിരിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്
അത് മറികടക്കാനാണ് സച്ചിന്‍ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായെത്തിയത്. മികച്ച അടിത്തറ നല്‍കാന്‍ റോഹിതും ധവാനും അടങ്ങുന്ന ഓപ്പണിംഗ് സഖ്യത്തിന് കഴിയണം. ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് സച്ചിന്‍ പറയുന്നത്.
സിംഗിളുകളെടുക്കുന്നതില് സാഹസികത വേണ്ടെന്നും സച്ചിന്‍ കളിക്കാരെ ഉപദേശിച്ചു.
ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിംഗ് ലോകോത്തര നിലവാരമുള്ളതാണ്. ഔട്ട്ഫീല്‍ഡില്‍നിന്നും മികച്ച ത്രോ യാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എടുക്കാറുള്ളത്.
കോഹ്ലിയുടെ വിജയദാഹം മാതൃകയാക്കണമെന്നും സ്‌റ്റെയിന്റെ പന്തുകളെ നേരിടുന്നത് ശ്രദ്ധയോടെ വേണമെന്നും സച്ചിന്‍ താരങ്ങളെ ഉപദേശിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനികളെ കാണാതായി, കല്‍പ്പണിക്കാരന്‍ തട്ടിക്കൊണ്ടുപോയതെന്നു സംശയം
Keywords: I had to work the hardest to reach the top, says Tendulkar, New Delhi, South Africa, World Cup, Winner, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.