SWISS-TOWER 24/07/2023

പ്രധാനമന്ത്രിയായല്ല,രാജ്യത്തിന്റെ ജനസേവകനായാണ് ഞാന്‍ നില്‍ക്കുന്നത്: മോഡി

 


ഡെല്‍ഹി: (www.kvartha.com 15.08.2014) പ്രധാനമന്ത്രിയായല്ല,രാജ്യത്തിന്റെ ജനസേവകനായാണ് ഞാന്‍ നില്‍ക്കുന്നത് മോഡി. അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. പ്രധാനമന്ത്രി ആയി ചുമതലയേറ്റ മോഡിയുടെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശമായിരുന്നു ഇത്.

 ഭരണാധികാരികളെയും നേതാക്കളേയുമല്ല  നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന  ഈ ഘട്ടത്തില്‍  ഓര്‍ക്കേണ്ടത്. മറിച്ച്  കര്‍ഷകരും തൊഴിലാളികളുമടക്കമുള്ള സാധാരണ ജനവിഭാഗങ്ങളേയും രാജ്യത്തിനായി ജീവത്യാഗം ചെയ്തവരേയുമാണെന്ന് മോഡി പറഞ്ഞു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ആസൂത്രണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്തു. അക്രമവും അസഹിഷ്ണുതയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ലെന്നും രാജ്യത്തിന്റെ മൂല്യങ്ങളും നിലവിലെ രാഷ്ട്രീയ സ്പന്ദനങ്ങളും മനസിലാക്കാത്തവരാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ഏഷ്യയിലും ആഫ്രിക്കയിലും മതപരമായ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടക്കുമ്പോള്‍ ഇന്ത്യ മതേതര അടിത്തറ കാത്ത് സൂക്ഷിക്കണം. മികച്ച ഭരണത്തിന് പങ്കാളിത്തവും സുതാര്യതയും ആവശ്യമാണ്. സാമ്പത്തിക മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. അതേസമയം അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്  ആശങ്കയുണര്‍ത്തുന്നുവെന്നും രാഷ്ട്രപതി   പറഞ്ഞു.

പ്രധാനമന്ത്രിയായല്ല,രാജ്യത്തിന്റെ ജനസേവകനായാണ് ഞാന്‍ നില്‍ക്കുന്നത്: മോഡി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഹംസ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

Keywords:  New Delhi, Narendra Modi, Prime Minister, Flag, Message, President, Chief Minister, Oommen Chandy, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia