ദൈവം അനുഗ്രഹിച്ചാല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങും: രജനി കാന്ത്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 17.11.2014) ദൈവം അനുവദിക്കുകയാണെങ്കില്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. രജനി സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെ കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന രജനി ഇതാദ്യമായാണ് മനസു തുറന്നത്.

താന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ ഇക്കാര്യത്തില്‍  ഉചിതമായ തീരുമാനം എടുക്കും.  രാഷ്ട്രീയത്തെ തനിക്ക് ഭയമില്ല എന്നാല്‍ വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല.  ദൈവത്തിന്റെ ഇഷ്ടം അതാണെങ്കില്‍ ജനങ്ങളെ താന്‍ സേവിക്കുക തന്നെ ചെയ്യുമെന്നും രജനി പറഞ്ഞു.

പുതിയ ചിത്രമായ ലിംഗയുടെ ഓഡിയോ റിലീസിംഗിനിടെയായിരുന്നു രജനി മനസ് തുറന്നത്. സമൂഹത്തിന് സന്ദേശം നല്‍കുന്ന സിനിമകള്‍ ചെയ്യുന്നത് ഉദാത്തമായ സേവനമാണെന്നും രജനി പറഞ്ഞു. രജനികാന്തിന്റെ ജന്‍മദിനമായ ഡിസംബര്‍ 12 നാണ് ലിംഗ തിയേറ്ററിലെത്തുന്നത്.
ദൈവം അനുഗ്രഹിച്ചാല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങും: രജനി കാന്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു

Keywords:  I am hesitant to join politics: Rajinikanth, Chennai, Releasing Order, Message, Birthday Celebration, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia