Rare stroke | സലൂണില്‍ നിങ്ങള്‍ മസാജ് ചെയ്യാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം! ബ്യൂടിപാര്‍ലറില്‍ മുടി കഴുകിയ ശേഷം സ്ത്രീക്ക് അപൂര്‍വ പക്ഷാഘാതം; കാരണം വ്യക്തമാക്കി ഡോക്ടര്‍മാര്‍

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാന സ്വദേശിയായ 50കാരിക്ക് ബ്യൂടിപാര്‍ലറില്‍ മുടി കഴുകുന്നതിനിടെ അപൂര്‍വ പക്ഷാഘാതം (Stroke) സംഭവിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ ഇപ്പോള്‍ ചികിത്സയിലാണ്. സലൂണില്‍ മസാജ് ചെയ്യുന്നതിനിടെ ഇവരുടെ തലച്ചോറിലെ ഞരമ്പുകള്‍ ഞെരുക്കപ്പെട്ടതായും ഇത് രക്ത വിതരണത്തെ ബാധിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഇത്തരത്തിലുള്ള പക്ഷാഘാതം 'ബ്യൂടി പാര്‍ലര്‍ സ്‌ട്രോക് സിന്‍ഡ്രോം' എന്നാണ് അറിയപ്പെടുന്നത്.
               
Rare stroke | സലൂണില്‍ നിങ്ങള്‍ മസാജ് ചെയ്യാറുണ്ടോ? എങ്കില്‍ ഇക്കാര്യം അറിഞ്ഞിരിക്കണം! ബ്യൂടിപാര്‍ലറില്‍ മുടി കഴുകിയ ശേഷം സ്ത്രീക്ക് അപൂര്‍വ പക്ഷാഘാതം; കാരണം വ്യക്തമാക്കി ഡോക്ടര്‍മാര്‍

അപോളോ ആശുപത്രിയിലാണ് സ്ത്രീ ചികിത്സയിലുള്ളത്. രോഗി ആശുപത്രിയില്‍ എത്തുമ്പോള്‍ 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 'അവര്‍ ശാരീരികമായി വളരെ ദുര്‍ബലയായിരുന്നു, നടത്തത്തിലും പ്രശ്‌നനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷാഘാതം മൂലമാണോ എന്ന് ഞങ്ങള്‍ സംശയിച്ചു. തലച്ചോറിന്റെ വലത് സെറിബെലത്തിലും കഴുത്തിന്റെ പിന്‍ഭാഗത്തുള്ള PICA എന്ന പ്രധാന ധമനിയിലും രക്തകട്ടകള്‍ കണ്ടു. മുടി കഴുകുന്നതിനിടെ കഴുത്ത് ബേസിനിലേക്ക് നീണ്ടുനിന്നപ്പോള്‍ പക്ഷാഘാതം സംഭവിക്കുകയായിരുന്നു', അപോളോ ആശുപത്രിയിലെ ഡോ.സുധീര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഇത്തരം കേസുകള്‍ കാണുകയും ചികിത്സിക്കുകയും ചെയ്തതായി പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. പ്രവീണ്‍ കുമാര്‍ യാദ പറയുന്നു. 'മസാജ് ചെയ്യുന്നയാള്‍ കഴുത്തിലും തലയിലും ശക്തമായി അമര്‍ത്തുകയും ചിലപ്പോള്‍ കഴുത്ത് തിരിക്കുകയും മസാജിനിടെ ഒരു പൊട്ടല്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് രക്തം വിതരണം ചെയ്യുന്ന ഞരമ്പുകളെ ബാധിക്കുന്നു, ഇതുമൂലം സ്‌ട്രോക് സംഭവിക്കാം', ഡോക്ടര്‍ വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Health, Health & Fitness, Doctor, Telangana, Hyderabad, Hospital, Treatment, Rare Stroke, Hyderabad woman suffers rare stroke after hair wash in salon.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia