Cycle track | സൈകിള്‍ യാത്രക്കാര്‍ക്കായി മാത്രം സോളാര്‍ മേല്‍ക്കൂരയോട് കൂടിയ പ്രത്യേക പാത ഹൈദരാബാദില്‍ വരുന്നു; സവിശേഷതകള്‍ അറിയാം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) സൈകിള്‍ യാത്രക്കാര്‍ക്കായി സോളാര്‍ മേല്‍ക്കൂരയുള്ള പാത പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈദരാബാദ് കോകാപേടില്‍ വരുന്നു. തെലങ്കാന സര്‍കാര്‍ ഔടര്‍ റിംഗ് റോഡില്‍ (ORR) നിര്‍ദേശിച്ച 21 കിലോമീറ്റര്‍ സോളാര്‍ സൈക്ലിംഗ് പാതയുടെ ഭാഗമായാണിത്. സംസ്ഥാന സര്‍കാര്‍ അംഗീകരിച്ച ശേഷം, 21 കിലോമീറ്റര്‍ നീളത്തിലും സമാനമായ മാതൃക സ്വീകരിക്കുമെന്ന് ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി (HMDA) ഉദ്യോഗസ്ഥന്‍ പറഞ്ഞു.
               
Cycle track | സൈകിള്‍ യാത്രക്കാര്‍ക്കായി മാത്രം സോളാര്‍ മേല്‍ക്കൂരയോട് കൂടിയ പ്രത്യേക പാത ഹൈദരാബാദില്‍ വരുന്നു; സവിശേഷതകള്‍ അറിയാം

ഒആര്‍ആര്‍ സര്‍വീസ് റോഡില്‍ സൈക്കിള്‍ ട്രാക് നിര്‍മിക്കുന്നതിനും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും മറ്റ് പ്രവൃത്തികള്‍ക്കുമായി അടുത്തിടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. നര്‍സിങ്കി മുതല്‍ കൊല്ലൂര്‍ വരെ 13 കിലോമീറ്ററും നാനക്രംഗുഡ മുതല്‍ തെലങ്കാന സ്റ്റേറ്റ് പൊലീസ് അകാഡമി വരെ എട്ട് കിലോമീറ്ററുമായാണ് പാത നിര്‍മിക്കുക.

നഗരത്തിലെ നിലവിലുള്ള സൈകിള്‍ ട്രാകുകളില്‍ നിന്നും ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപല്‍ കോര്‍പറേഷന്റെ നിര്‍മാണത്തിലിരിക്കുന്നവയില്‍ നിന്നും വ്യത്യസ്തമായി, ഈ പാത സൈകിള്‍ യാത്രക്കാര്‍ക്ക് വെയില്‍, മഴ, മറ്റ് കഠിനമായ കാലാവസ്ഥ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കും. കൂടാതെ ട്രാഫികില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യും..

ഫുഡ് കോര്‍ടുകള്‍, നിരീക്ഷണ ക്യാമറകള്‍, കുടിവെള്ളം, സൈകിള്‍ റിപയര്‍ കടകള്‍ എന്നിവയും ഉണ്ടാവും. മുഴുവന്‍ സമയവും വെളിച്ചമാണ് മറ്റൊരു സവിശേഷത. ഇതിന് ആവശ്യമായ വൈദ്യുതി സോളാര്‍ പാനല്‍ മേല്‍ക്കൂരയില്‍ നിന്ന് ഉത്പാദിപ്പിക്കും. സൈകിള്‍ ട്രാകിന്റെ സോളാര്‍ മേല്‍ക്കൂര വഴി ഏകദേശം ഒമ്പത് മെഗാവാട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.

Keywords:  Latest-News, National, Top-Headlines, Hyderabad, Cycle, Passengers, Government, Hyderabad to get solar-roof cycle track.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia