വാക് തര്‍ക്കം: പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 കാരനെ അടിച്ചുകൊലപ്പെടുത്തിയതായി പരാതി
Apr 17, 2022, 15:26 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 17.04.2022) വാക് തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 കാരനെ അടിച്ചുകൊലപ്പെടുത്തിയെന്ന് പരാതി. ഹൈദരാബാദിലെ മുഗള്പുരയില് ശനിയാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം.
മുഗള്‍പുര പൊലീസ് സ്റ്റേഷന് പരിധിയിലെ അന്ധേരി ഗല്ലി പ്രദേശത്ത് താമസിക്കുന്ന നവാസ് അഹ് മദ് ആണ് മരിച്ചത്. പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു യുവാവുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമിച്ച യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മര്‍ദനത്തിനിടെ കുഴഞ്ഞുവീണ നവാസിനെ പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
മൃതദേഹം ഉസ്മാനിയ ജെനറല്‍ ഹോപിറ്റല്(OGH) മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Hyderabad: Teenager beaten to death at Mughalpura, Hyderabad, News, Local News, Police, Attack, Dead, Dead Body, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.