ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനിയെ അധ്യാപിക തല്ലിച്ചതച്ചു

 


ഹൈദരാബാദ്: (www.kvartha.com 07.10.2015) ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പൊതിരെ തല്ലിയതായി പരാതി. ഹൈദരാബാദിലെ ഡി എം ആര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഹിന്ദി അധ്യാപികയാണ് താന്‍ നല്‍കിയിരുന്ന ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ഥിനിയെ ക്രൂരമായി തല്ലിച്ചതച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി കരയുന്നതുകണ്ട് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. കുട്ടിയുടെ ശരീരത്തിലും  കൈയിലും മുഖത്തുമാണ് അടികൊണ്ട് പരിക്കേറ്റത്.

ഇതേതുടര്‍ന്ന്  കഴിഞ്ഞദിവസം രക്ഷിതാക്കളും അയല്‍വാസികളും ചേര്‍ന്ന് സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയുണ്ടായി. വിദ്യാര്‍ത്ഥിയെ തല്ലിയതില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ടീച്ചര്‍ക്കെതിരെ പരാതി എടുത്തിട്ടുണ്ട്. ഡി ഇ ഒയോട് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ശിശുക്ഷേമ സംരക്ഷണ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനിയെ അധ്യാപിക തല്ലിച്ചതച്ചു


Also Read:
കസര്‍കോട് നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക വെള്ളിയാഴ്ചയ്ക്കുള്ളില്‍; ടി ഇയും എ അബ്ദുര്‍ റഹ്‌മാനും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍

Keywords:  Hyderabad: Schoolgirl severely beaten by teacher for not completing homework, Complaint, Parents, Protesters, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia