മോഷണം തൊഴിലാക്കിയ യുവാവിന്റെ 30 വര്‍ഷത്തെ സമ്പാദ്യം 1.3 കോടി; ഒടുവില്‍ പൊലീസ് പിടിയില്‍; 3 നിലയുള്ള വീട്ടില്‍ നിന്നും കണ്ടെടുത്തത് 230 പവന്‍ സ്വര്‍ണവും 10 കിലോ വെള്ളിയും 18,000 രൂപയും

 


ഹൈദരാബാദ്: (www.kvartha.com 03.04.2022) മോഷണം തൊഴിലാക്കിയ യുവാവിന്റെ 30 വര്‍ഷത്തെ സമ്പാദ്യം 1.3 കോടി. കോടീശ്വരനാകണം എന്നായിരുന്നു 50 കാരനായ മോഷ്ടാവിന്റെ സ്വപ്നം. ആ സ്വപ്‌നം നിറവേറ്റാനായുള്ള ഓട്ടത്തിലായിരുന്നു അവന്‍ ഇതുവരെ. ഒടുവില്‍ വെള്ളിയാഴ്ച പൊലീസ് പിടിയിലായതോടെ അവന്റെ സമ്പാദ്യമെല്ലാം അവര്‍ പിടിച്ചെടുത്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 230 പവന്‍ സ്വര്‍ണവും 10 കിലോ വെള്ളിയും 18,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

മോഷണം തൊഴിലാക്കിയ യുവാവിന്റെ 30 വര്‍ഷത്തെ സമ്പാദ്യം 1.3 കോടി; ഒടുവില്‍ പൊലീസ് പിടിയില്‍; 3 നിലയുള്ള വീട്ടില്‍ നിന്നും കണ്ടെടുത്തത് 230 പവന്‍ സ്വര്‍ണവും 10 കിലോ വെള്ളിയും 18,000 രൂപയും

മുചു അംബേദ്കര്‍ (50) എന്നയാളാണ് അറസ്റ്റിലായത്. മോഷ്ടാവിന്റെ കോടീശ്വരനാകണമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചെങ്കിലും അറസ്റ്റിലായതോടെ അയാളുടെ സമ്പാദ്യമെല്ലാം പൊലീസ് പിടിച്ചെടുത്തു. 30 വര്‍ഷത്തെ മോഷണത്തിനിടെ ഇയാള്‍ സ്വരൂപിച്ച സാധനങ്ങള്‍ കണ്ട് പൊലീസുകാര്‍ ഞെട്ടിയില്ല, പക്ഷെ ഇയാള്‍ സമ്പത്തുണ്ടാക്കിയത് എങ്ങനെ എന്നറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. മോഷണ മുതലുകളെല്ലാം വീട്ടില്‍ തന്നെയായിരുന്നു ഇയാള്‍ സൂക്ഷിച്ചിരുന്നത്.

തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ദൈവം അവനെ സഹായിച്ചുവെന്നും അതിനായി മോഷണം നടത്താനുള്ള വീടും നഗരവുമെല്ലാം ദൈവം കാണിച്ചുതന്നുവെന്നും ഇയാള്‍ പറയുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുടനീളമുള്ള വിവിധ നഗരങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി മോഷണം നടത്തിയെന്നും മോഷ്ടാവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.

1991 മുതല്‍ ഇയാള്‍ മോഷണം തൊഴിലാക്കിയിരിക്കയാണ്. 10 വര്‍ഷം മുമ്പാണ് ഇയാള്‍ അവസാനമായി അറസ്റ്റിലായത്. ഇപ്പോള്‍ വന്‍സല്‍താലിപുരത്ത് കവര്‍ച നടന്നതായുള്ള പരാതിയില്‍ വിരലടയാളം ലഭിച്ചതോടെയാണ് പിടിയിലായത്. മൈന്‍സ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടറുടെ വീട്ടിലാണ് മോഷണം നടന്നത്. 15,300 രൂപയാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളില്‍ അംബേദ്കറിന്റെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വന്‍സല്‍താലിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.

മോഷ്ടിച്ച വസ്തുക്കളെല്ലാം ഗുണ്ടൂരിലെ തന്റെ മൂന്ന് നില വീട്ടിലാണ് അംബേദ്കര്‍ സൂക്ഷിച്ചിരുന്നത്. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് അവന്‍ സാധനങ്ങള്‍ വിറ്റിരുന്നത്. മോഷ്ടിച്ച സ്വര്‍ണം ഫിനാന്‍സ് കംപനികളില്‍ പണയം വെക്കുകയും പിന്നീട് മോഷ്ടിച്ചു കിട്ടുന്ന പണത്തില്‍ നിന്നും സ്വര്‍ണം തിരിച്ചെടുക്കുകയുമായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

Keywords: Hyderabad: Police recovers Rs. 1.3 crore booty from burglar, Hyderabad, News, Robbery, Arrested, Police, Seized, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia