Arrested | 'അമ്മ നോക്കി നില്‍ക്കേ നടുറോഡില്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി യുവാവ്; മകനെ തടയാതെ മാതാവ്'; ഇരുവര്‍ക്കും നേരെ ക്രിമിനല്‍ കുറ്റം ചുമത്തി പൊലീസ്
Aug 8, 2023, 18:03 IST
ഹൈദരാബാദ്: (www.kvartha.com) സ്വന്തം അമ്മ നോക്കി നില്‍ക്കേ പെണ്‍കുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹര്‍നഗറില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ യുവാവ് വലിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചൊവ്വാഴ്ച പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സമീപത്തുള്ള ഒരു തുണിക്കടയില്‍നിന്ന് ഇറങ്ങി വരികയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ യുവാവ് മോശമായ രീതിയില്‍ സ്പര്‍ശിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രോഷാകുലനായ യുവാവ് നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കി. ആ നേരത്ത് അതുവഴി സ്‌കൂടറില്‍ എത്തിയ സ്ത്രീ സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ ഇവരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിവസ്ത്രയായി നടുറോഡില്‍ അല്‍പനേരം കിടക്കേണ്ടി വന്നു. അവിടെയെത്തിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പുതപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അമ്മ മകന്റെ അതിക്രമത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അമ്മയ്ക്കും മകനുമെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സമീപത്തുള്ള ഒരു തുണിക്കടയില്‍നിന്ന് ഇറങ്ങി വരികയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ യുവാവ് മോശമായ രീതിയില്‍ സ്പര്‍ശിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. രോഷാകുലനായ യുവാവ് നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ വിവസ്ത്രയാക്കി. ആ നേരത്ത് അതുവഴി സ്‌കൂടറില്‍ എത്തിയ സ്ത്രീ സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ ഇവരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു.
Keywords: Hyderabad Man, Mother By His Side, Assaulted Young Woman On Road. Arrested, Hyderabad, News, Woman Attacked, CCTV, Police, Arrested, Criminal Case, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.