Booked | വിവാഹത്തിന് മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പ് പുഞ്ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ; പിന്നാലെ 28കാരന് ദാരുണാന്ത്യം; ക്ലിനികിനെതിരെ അനാസ്ഥയ്ക്ക് കേസ്!
Feb 20, 2024, 16:58 IST
ഹൈദരാബാദ്: (KVARTHA) വിവാഹം എന്നത് ഏവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുന്നത്. ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും മുന്‍പേ തന്നെ ആ നിമിഷങ്ങള്‍ക്കായി വധൂ-വരന്‍മാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരാണ്. അത്തരത്തില്‍ തന്റെ കല്യാണത്തിന് മുന്നോടിയായി ആഴ്ചകള്‍ക്ക് മുമ്പ് യുവാവ് പുഞ്ചിരി മനോഹരമാക്കാന്‍ ശസ്ത്രക്രിയ ചെയ്തത് ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്.
ചിരി അല്‍പം കൂടി ആകര്‍ഷണമുള്ളതാക്കാന്‍ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജം എന്ന 28കാരനാണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനികില്‍ 'സ്‌മൈല്‍ ഡിസൈനിംഗ്' ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണവുമായി യുവാവിന്റെ പിതാവ് രംഗത്തെത്തി. അമിതമായി അനസ്‌തേഷ്യ നല്‍കിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു.
ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരാണ് തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു.
മകന് ബോധരഹിതനായെന്നും ഉടന്‍ ക്ലിനികിലേക്ക് വരണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ക്ലിനികിനെതിരെ മെഡികല്‍ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.
Keywords: News, National, National-News, Regional-News, Hyderabad News, Youth, Man, Died, Smile-Enhancement, Surgery, Weeks, Wedding, Treatment, Father, Medical Negligence, Allegation, Booked, Police, Surgery, Hyderabad Man Dies During 'Smile-Enhancement' Surgery Weeks Before Wedding.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.