ലൈസന്‍സ് എടുക്കാന്‍ പൊക്ക കുറവ് ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കയാണ് ഹൈദരാബാദുകാരന്‍ ഗട്ടിപ്പള്ളി ശിവപാല്‍; ലിംക ബുക് ഓഫ് റെകോഡ് സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് ഈ മൂന്നടി ഉയരക്കാരന്‍

 


ഹൈദരാബാദ്: (www.kvartha.com 06.12.2021) ലൈസന്‍സ് എടുക്കാന്‍ പൊക്ക കുറവ് ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കയാണ് ഹൈദരാബാദുകാരന്‍ ഗട്ടിപ്പള്ളി ശിവപാല്‍. ലിംക ബുക് ഓഫ് റെകോഡ് സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് ഈ മൂന്നടി ഉയരക്കാരന്‍. തീരെ ഉയരക്കുറവുള്ള 'ഡ്വാര്‍ഫിസം' എന്ന ശരീരികാവസ്ഥയുള്ളയാള്‍ ആദ്യമായാണ് ഇന്‍ഡ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നത്. അതുകൊണ്ടുതന്നെ ഈ നാല്‍പത്തിരണ്ടുകാരന്‍ ചരിത്രം കുറിച്ചു.

ലൈസന്‍സ് എടുക്കാന്‍ പൊക്ക കുറവ് ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കയാണ് ഹൈദരാബാദുകാരന്‍ ഗട്ടിപ്പള്ളി ശിവപാല്‍; ലിംക ബുക് ഓഫ് റെകോഡ് സിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട് ഈ മൂന്നടി ഉയരക്കാരന്‍

ഡ്രൈവിങ് പഠിക്കണമെന്ന ആഗ്രഹം കലശലായപ്പോള്‍ അതിനുള്ള സാധ്യതയെക്കുറിച്ച് ശിവപാല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അങ്ങനെ യുഎസ് പൗരന്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ട് അതനുസരിച്ച് കാറില്‍ ചില മാറ്റങ്ങള്‍ വരുത്തി. തന്റെ പൊക്കക്കുറവ് പരിഹരിക്കാന്‍ കഴിയുംവിധം കാര്‍ സീറ്റും മറ്റ് ഉപകരണങ്ങളും ഉയര്‍ത്തി സ്ഥാപിച്ചു. അങ്ങനെ മാറ്റംവരുത്തിയ കാറില്‍ സുഹൃത്തിന്റെ സഹായത്തോടെ ഡ്രൈവിങ് പഠിക്കുകയും ചെയ്തു.

പക്ഷേ, ലൈസന്‍സ് എടുക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. പല കടമ്പകളായിരുന്നു കടക്കേണ്ടിയിരുന്നത്. പ്രധാനമായും ലൈസന്‍സിനുവേണ്ട ഉയര നിബന്ധനകളാണ് വെല്ലുവിളിയായത്. എങ്കിലും ശിവപാല്‍ തോല്‍കാന്‍ തയാറായില്ല. അധികൃതര്‍ക്ക് അദ്ദേഹം അപീല്‍ നല്‍കി. അങ്ങനെ ലേണേഴ്സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും പാസായി ലൈസന്‍സ് സ്വന്തമാക്കി. ശാരീരിക വെല്ലുവിളികളുള്ളവര്‍കായി അടുത്തകൊല്ലം ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ശിവപാല്‍.

തന്റെ ജില്ലയായ കരിംഗറില്‍ ബിരുദം നേടുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഹൈദരാബാദില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്നു. സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം പോകുമ്പോള്‍ ആളുകള്‍ മോശം കമന്റ് പറഞ്ഞതോടെയാണ് സ്വന്തമായി കാറുവാങ്ങി ഓടിക്കണമെന്ന് തീരുമാനിച്ചതെന്ന് ശിവപാല്‍ പറഞ്ഞു.

Keywords:   Hyderabad Man Becomes First Dwarf Person in India to Get Driver’s License, Hyderabad, News, Driving Licence, Award, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia