Catches Fire | പറന്നുയര്‍ന്ന് 15 മിനുടില്‍ എന്‍ജിനില്‍ തീപിടിച്ചു; വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം; മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി


ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച് 199 വിമാനമാണ് തിരിച്ചിറക്കിയത്
സാങ്കേതിക തകരാര്‍ മൂലമാണ് തീ പടര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം
130 യാത്രക്കാരുണ്ടായിരുന്നു
ന്യൂഡെല്‍ഹി: (KVARTHA) പറന്നുയര്‍ന്ന് 15 മിനുടിനുള്ളില്‍ തന്നെ എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച പുലര്‍ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ക്വാലാലംപുരിലേക്ക് തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച് 199 വിമാനമാണ് തിരിച്ചിറക്കിയത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.
A Hyderabad-Kuala Lumpur flight with over 100 passengers on board made an emergency landing back in Hyderabad this morning due to a right engine failure. The flight, which departed last night, was in the air for nearly two hours before safely landing at Shamshabad. Passengers… pic.twitter.com/2HkcLmHf8G
— Sudhakar Udumula (@sudhakarudumula) June 20, 2024
സാങ്കേതിക തകരാര്‍ മൂലമാണ് തീ പടര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവ സമയത്ത് വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു. എന്‍ജിനില്‍ തീപിടിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് നല്‍കി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും പരുക്കുകളില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.