8 കോടി രൂപയുടെ സ്വര്‍ണം വാങ്ങിയശേഷം പണം തരാതെ പറ്റിച്ചെന്ന വ്യാപാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് പൊലീസ്

 


ഹൈദരാബാദ്: (www.kvartha.com 27.02.2022) എട്ടു കോടി രൂപയുടെ സ്വര്‍ണം വാങ്ങിയശേഷം പണം തരാതെ പറ്റിച്ചെന്ന വ്യാപാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. 

സ്വര്‍ണവ്യാപാരിയും യൂസുഫ് ഗുഡ സ്വദേശിയുമായ മനോജ് കുമാറിന്റെ പരാതിയില്‍ ബഞ്ചാര ഹില്‍സ് പൊലീസ് ആണ് കേസെടുത്തത്. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി സ്റ്റേഷനില്‍ എത്തിയത്. റിയല്‍ എസ്റ്റേറ്റ് ദമ്പതികള്‍ക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

8 കോടി രൂപയുടെ സ്വര്‍ണം വാങ്ങിയശേഷം പണം തരാതെ പറ്റിച്ചെന്ന വ്യാപാരിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് പൊലീസ്

ദമ്പതികളായ ഗോപി കൃഷ്ണയും സൗജന്യയും മല്‍കാജ് ഗിരി സ്വദേശികളാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിമാസ തവണകളായി പണമടയ്ക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. വളരെക്കാലമായി ദമ്പതികളെ അടുത്തറിയാവുന്നതിനാല്‍ അവരെ വിശ്വസിച്ചാണ് താന്‍ സ്വര്‍ണം നല്‍കിയതെന്നും പരാതിക്കാരന്‍ പറയുന്നു.

ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 420 (വഞ്ചന, സത്യസന്ധതയില്ലാതെ വസ്തുവകകള്‍ കൈമാറാന്‍ പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Keywords: Hyderabad: Couple booked for not paying Rs 8 crore for gold, Hyderabad, News, Cheating, Police, Gold, National, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia