SWISS-TOWER 24/07/2023

വ്യവസായി കൊല്ലപ്പെട്ട കേസില്‍ ബിസിനസ് പങ്കാളിയടക്കം 8 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 25.03.2022) തൊഴില്‍പരമായ വൈരാഗ്യത്തെ തുടര്‍ന്ന് വ്യവസായിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിസിനസ് പങ്കാളി അടക്കം എട്ടുപേര്‍ അറസ്റ്റില്‍. ഇല്യാസ് നവാബ് എന്ന വ്യവസായി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മാര്‍ച് 20 ന് ബാലാപൂരിലെ വസതിയില്‍ വച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
Aster mims 04/11/2022


വ്യവസായി കൊല്ലപ്പെട്ട കേസില്‍ ബിസിനസ് പങ്കാളിയടക്കം 8 പേര്‍ അറസ്റ്റില്‍


ഇല്യാസ് നവാബിനെ അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ സാലിഹ് ബിന്‍ ഹഫീസാണ് കൊലപ്പെടുത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. ബിസിനസിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞിരുന്നു. അടുത്തിടെ, ഹഫീസ് സ്ഥാപിച്ച സിസിടിവി കാമറ കേടുവരുത്തുമെന്ന് പറഞ്ഞ് ഇല്യാസ് ഭീഷണിപ്പെടുത്തിയിരുന്നതായും പത്രം റിപോര്‍ട് ചെയ്യുന്നു.

സംഭവദിവസം ഇരുവരും ഒന്നിച്ചിരിക്കുമ്പോള്‍ നവാബ് പ്രതികളിലൊരാളെ ഫോണില്‍ വിളിച്ച് ഹഫീസിനെതിരെ മോശമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഫോണ്‍ സ്പീകറിലായിരുന്നു. അതുകൊണ്ടുതന്നെ നവാബിന്റെ അധിക്ഷേപങ്ങളെല്ലാം കേട്ടിരുന്ന ഹഫീസ് പ്രകോപിതനാകുകയും മറ്റ് ഏഴ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് നവാബിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Keywords: Hyderabad: Businessman murdered over professional rivalry, eight arrested, Hyderabad, News, Business Man, Killed, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia