'മെയ്ക് ഇന്‍ ഇന്‍ഡ്യ'; സുരക്ഷാ സേനയ്ക്കായി നിരീക്ഷണ ഉപകരണങ്ങള്‍ നിർമിച്ച് ഒരു കംപനി; ഡ്രോണുകളും ക്യാമറകളുമടക്കം ഇവിടെ തയ്യാർ

 


ഹൈദരാബാദ്:(www.kvartha.com 26.03.2022) 'മെയ്ക് ഇന്‍ ഇന്‍ഡ്യ' പദ്ധതി പ്രകാരം ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു കംപനി രാജ്യത്തെ സുരക്ഷാ സേനകള്‍ക്കായി നിരീക്ഷണ ഉപകരണങ്ങള്‍ നിര്‍മിക്കുന്നു. ഇതേക്കുറിച്ച് ഗവേഷണം നടത്തുകയും രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും എച് സി റോബോടിക്‌സ് അറിയിച്ചു.
                     
'മെയ്ക് ഇന്‍ ഇന്‍ഡ്യ'; സുരക്ഷാ സേനയ്ക്കായി നിരീക്ഷണ ഉപകരണങ്ങള്‍ നിർമിച്ച് ഒരു കംപനി; ഡ്രോണുകളും ക്യാമറകളുമടക്കം ഇവിടെ തയ്യാർ

എച് സി റോബോടിക്സിന് അമേരികയിലേയും യൂറോപിലെയും ഗവേഷണ കേന്ദ്രങ്ങളുടെ പിന്തുണയുണ്ട്. ആളില്ലാ ഡ്രോണുകള്‍ , ഇഐഒആര്‍ ക്യാമറകള്‍, എഎല്‍ അടിസ്ഥാനമാക്കിയുള്ള ഇമേജ് പ്രോസസിംഗ് സൊല്യൂഷനുകള്‍ എന്നിവയിലും കമ്പനി സ്‌പെഷ്യലൈസ് ചെയ്യുന്നു.

'ഞങ്ങള്‍ ഡ്രോണുകളും ക്യാമറകളും ടാക് ടവറുകളും നിര്‍മിക്കുന്നു. നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഇവ ഇന്‍ഡ്യന്‍ അതിര്‍ത്തികളില്‍ വിതരണം ചെയ്യുന്നു' എച് സി റോബോടിക്സിന്റെ പ്രോജക്ട് മാനജര്‍ ഡോ. ദിലീപിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോർട് ചെയ്തു.

കംപനിയുടെ പക്കലുള്ള ഡ്രോണുകള്‍ അഞ്ച് കിലോ ഭാരം വഹിക്കുമെന്നും 40 മിനിറ്റ് പ്രവര്‍ത്തന ശേഷിയുണ്ടെന്നും താമസം കൂടാതെ ബേസ് ക്യാംപിലേക്ക് നേരിട്ട് ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിയിടി ഒഴിവാക്കുക, തടസങ്ങള്‍ മാറ്റുക തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഇവയില്‍ സജ്ജീകരിച്ചിരിക്കുന്നു. വ്യോമ നിരീക്ഷണം, സൈനിക രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കല്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍) പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നതിന് ഈ ഡ്രോണുകള്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ ആദ്യ തരംഗത്തില്‍ ഡ്രോണ്‍ സേവനങ്ങള്‍ക്കായി എച് സി റോബോടിക്സിന് പൊലീസ് കമീഷനറേറ്റില്‍ നിന്ന് 'ഗുഡ് സമരിറ്റന്‍' അവാര്‍ഡ് ലഭിച്ചു. 'ഞങ്ങള്‍ 4കെ റെസല്യൂഷന്‍ ക്യാമറകളും നിര്‍മിക്കുന്നു. അവയില്‍ ക്യാമറ നാല് വശത്തേക്കും തിരിയുന്നതിനുള്ള ഗിംബിള്‍ ഉണ്ട്. 40 അടി നീളമുള്ള കാര്‍ബണ്‍ ഫൈബര്‍ ട്യൂബാണ് മറ്റൊരു ഉല്‍പന്നം, ഇത് 40 അടി ഉയരത്തില്‍ നിന്ന് (നിലത്തിന് മുകളില്‍) ഏകദേശം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം നടത്തും 'ഡോ. ദിലീപ് പറഞ്ഞു.

യുഎവികള്‍, ഗൈറോ സ്റ്റെബിലൈസ്ഡ് ജിംബല്‍ ക്യാമറകള്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മറ്റ് നൂതന സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള ഗവേഷണ സഹകരണത്തിനായി ഐഐടി ഹൈദരാബാദ്, ഐഐഐടി-ഡിഎം കുര്‍ണൂല്‍, എപി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്.

2018 നവംബറില്‍ സ്ഥാപിതമായ എച് സി റോബോടിക്സ്, ഡോക്ടറേറ്റുകള്‍, ഐഐടികളില്‍ നിന്നുള്ള എൻജിനീയര്‍മാര്‍, ഇന്‍ഡ്യ, യുഎസ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന ഇൻസ്റ്റിറ്റ്യൂടുകൾ, തത്സമയ അനുഭവപരിചയമുള്ള വ്യവസായ രംഗത്തെ പ്രമുഖര്‍ എന്നിവരുള്‍പെടെ 60-ലധികം അംഗങ്ങളുടെ ഒരു സംഘമാണ്.

Keywords:  News, National, Top-Headlines, Hyderabad, Telangana, India, Military, Army, COVID-19, Surveillance equipment, Make in India, Hyderabad-based firm makes surveillance equipment for security forces under ‘Make in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia