Green City | തെലങ്കാനയ്ക്കും ഇന്‍ഡ്യയ്ക്കും അഭിമാനം; ഹൈദരാബാദിന് ലോകത്തെ മികച്ച ഹരിത നഗരമെന്ന പുരസ്‌കാരം; സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും യശസ്സ് കൂടുതല്‍ ഉയര്‍ത്തിയെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു
Oct 15, 2022, 12:50 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയ്ക്കും ഇന്‍ഡ്യയ്ക്കും അഭിമാനമായി ഹൈദരാബാദ് നഗരം. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ടികള്‍ചര്‍ പ്രൊഡ്യൂസേഴ്സ് (എഐപിഎച്) 2022 ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ്.
'വേള്‍ഡ് ഗ്രീന്‍ സിറ്റി 2022' അവാര്‍ഡ് ആണ് ഈ നഗരം സ്വന്തമാക്കിയത്. കൂടാതെ 'ലിവിംഗ് ഗ്രീന്‍ ഫോര്‍ ഇകണോമിക് റികവറി ആന്‍ഡ് ഇന്‍ക്ലൂസീവ് ഗ്രോത്' എന്ന വിഭാഗത്തില്‍ മറ്റൊരു പുരസ്‌കാരവും ഹൈദരാബാദ് സ്വന്തമാക്കി.
വേള്‍ഡ് ഗ്രീന്‍ സിറ്റി 2022' എന്ന പുരസ്‌കാരം ആറ് വിഭാഗങ്ങളിലായി ഏറ്റവും മികച്ച അവാര്‍ഡാണ്. ഒക്ടോബര്‍ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്‍ഡ്യന്‍ നഗരവും ഹൈദരാബാദാണ്.
അഭിമാന നേട്ടത്തില്‍ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി ടീമിനെയും സ്പെഷ്യല്‍ ചീഫ് സെക്രടറിയെയും മുനിസിപല്‍ അഡ്മിനിസ്ട്രേഷന്‍, നഗരവികസന മന്ത്രി കെ ടി രാമറാവു അഭിനന്ദിച്ചു.
ഹൈദരാബാദിന് 'ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹോര്‍ടികള്‍ചര്‍ പ്രൊഡ്യൂസേഴ്സ്' (AIPH) അവാര്‍ഡുകള്‍ ലഭിച്ചതില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു സന്തോഷം പ്രകടിപ്പിച്ചു. ഈ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ തെലങ്കാനയുടെയും രാജ്യത്തിന്റെയും യശസ്സ് കൂടുതല്‍ ഉയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഹരിത വല്‍ക്കരണവും നഗരവികസനവും സംസ്ഥാന സര്‍കാര്‍ ഒരു പോലെ നടപ്പാക്കുന്നു എന്നതിന്റെ തെളിവാണ് ഈ അന്താരാഷ്ട്ര അവാര്‍ഡുകള്‍. അവാര്‍ഡുകള്‍ക്ക് ഇന്‍ഡ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഹൈദരാബാദാണ് എന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വെള്ളിയാഴ്ച രാത്രി നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
GRAND WINNER - Hyderabad, India, is the overall winner of the AIPH #WorldGreenCityAwards 2022! @HMDA_Gov #greencities pic.twitter.com/UDo0UxX65Z
— AIPH (@AIPHGlobal) October 14, 2022
Keywords: News,National,India,Hyderabad,India,Award,Top-Headlines,CM, Hyderabad bags ‘World Green City Award 2022'
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

