Accident | ബൈകില്‍ സഞ്ചരിക്കവേ അപകടം; പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം
Jan 15, 2024, 09:35 IST
ADVERTISEMENT
ബെംഗ്‌ളൂറു: (KVARTHA) ബൈകില്‍ സഞ്ചരിക്കവേ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സൈനികന് ദാരുണാന്ത്യം. ഹൈദരാബാദില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കാഗിത്തല കോട്ടേശ്വര്‍ റെഡ്ഡി (30) ആണ് മരിച്ചത്. ചൈനീസ് പട്ടം കഴുത്തില്‍ തട്ടി മാരകമായി മുറിവേറ്റാണ് സൈനികന്‍ മരിച്ചത്. ലാംഗര്‍ ഹൗസിനടുത്തുള്ള ഇന്ദിര റെഡ്ഡി ഫ്‌ലൈ ഓവറിന് മുകളില്‍ വെച്ചാണ് സംഭവം.
സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ മുഴുവന്‍ പട്ടം പറത്തല്‍ മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ബൈകില്‍ വരികയായിരുന്ന കോട്ടേശ്വറിന്റെ കഴുത്തില്‍ പട്ടത്തിന്റെ പ്ലാസ്റ്റിക് ചരട് തട്ടി കഴുത്ത് മുറിഞ്ഞാണ് കോട്ടേശ്വര്‍ മരിച്ചത്. ആരാണ് പട്ടം പറത്തിയതെന്ന് വ്യക്തമല്ലെന്നും സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പൊലീസ് അറിയിച്ചു.
Keywords: News, National, National-News, Accident-News, Hyderabad News, Army, Jawan, Bike, Died, Chinese Manja, Wrapped, Neck, Accident, Visakhapatnam News, Andhra Pradesh News, Hyderabad: Army jawan on bike dies after Chinese manja gets wrapped around neck.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.