ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം, ഭാര്യ തീകൊളുത്തി മരിച്ചു

 



പട്ന: (www.kvartha.com 31/05/2015) സഹോദരീ പുത്രിയുമായുള്ള ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം ചോദ്യം ചെയ്ത യുവതി തീകൊളുത്തി മരിച്ചു.
ശനിയാഴ്ച്ച ബീഹാറിലെ നിജയ് ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് ഓഫീസറായ കൃപാല്‍ കുമാര്‍ പറഞ്ഞു.

2009ലാണ് മഹേഷ്‌ യാദവുമായി സഹോദരിയുടെ വിവാഹം നടന്നതെന്ന് സഹോദരന്‍ സിങ്കു കുമാര്‍ പോലീസിനോട് പറഞ്ഞു.

സഹോദരീ പുത്രിയുമായി ഭര്‍ത്താവ് സ്ഥാപിച്ച അവിഹിത ബന്ധത്തെ സഹോദരി ചോദ്യം ചെയ്തിരുന്നെന്നും അതിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനത്തിന് ഇരയാകേണ്ടി വന്നിരുന്നെന്നും സിങ്കു കുമാര്‍ പോലീസിന് മൊഴി നല്‍കി.

ആറു പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണ്. ഇവരെ എത്രയും വേഗം പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പോലീസ് പറഞ്ഞു.
ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം, ഭാര്യ തീകൊളുത്തി മരിച്ചു

SUMMARY: A woman burnt alive after opposing her husband's extra marital affair with his sister-in-law. The woman's brother filed a complaint against the accused.

Keywords: Woman, Extra marital affair, Husband, Suicide, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia