സ്ത്രീധനത്തിനായി ഭാര്യയെ മൂത്രം കുടിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്ത്രീധനത്തിനായി ഭാര്യയെ മൂത്രം കുടിപ്പിച്ചു
ബാംഗ്ലൂര്‍ : ​കൊല്‍ക്കത്തയിലെ വിശ്വപ്രസിദ്ധമായ ശാന്തിനികേതന്‍ സ്കൂളില്‍ വിദ്യാര്‍ഥിനിയെ മൂത്രംകുടിപ്പിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പ് മറ്റൊരു സംഭവംകൂടി. ബാംഗ്ലൂരില്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഭാര്യയെ മൂത്രംകുടിപ്പിച്ചു. ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ദാവന്‍കര സ്വദേശിനിയായ സപ്നയ്ക്കാണ് അപമാനകരമായ ദുരനുഭവമുണ്ടായത്. 2011 ജൂണിലാണ് സപ്ന ആകാശ് രാജിനെ വിവാഹം ചെയ്തത്. സപ്നയുടെ പിതാവ് സ്ത്രീധനമായി ഒരു കിലോ സ്വര്‍ണവും അഞ്ചുകിലോ വെളളിയും നല്‍കിയിരുന്നു. ഇതിന് പുറമേ 25 ലക്ഷം രൂപകൂടി വേണമെന്നാവശ്യപ്പെട്ടാണ് ആകാശ് രാജ് സപ്നയെ പീഡിപ്പിച്ചത്.
ഭര്‍ത്താവിന്റെ സംശയരോഗവും സപ്ന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു- വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ ആകാശ് രാജിന് സംശയമായിരുന്നു. മറ്റുളളവരുമായി ശാരീരിക ബന്ധം ഉണ്ടെന്ന് ആരോപിക്കുമായിരുന്നു. വിവാഹശേഷവും ഇത് തുടര്‍ന്നു. ഇതിന് പുറമേയാണ് സ്ത്രീധനക്കാര്യം പറഞ്ഞുളള പീഡനം.
സപ്ന ഇപ്പോള്‍ സഹോദരന്റെ കൂടെയാണ് താമസം. സഹോദരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സപ്ന പൊലീസില്‍ പരാതി നല്‍കിയത്.

English summery 

Close on the heels of a girl child who was made to drink her urine as a punishment in Shantiniketan, a dentist, who suspected his wife’s fidelity, allegedly forced her to drink his urine. Unable to bear his torture, the 27-year-old woman has filed a case against him and her in-laws.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia