ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി കിട്ടാത്തിന് നിരന്തരം വഴക്ക്; ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഭാര്യയെ ഇന്റര്‍നെറ്റില്‍ വില്‍ക്കാന്‍ വച്ചു, ഒടുവില്‍ പ്രതികാരനടപടി കലാശിച്ചത് യുവാവിന്റെ അറസ്റ്റില്‍

 


ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 05.06.2020) ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി വാങ്ങി നല്‍കാത്തതിന്റെ പേരില്‍, ഭാര്യയുടെ ഫോട്ടോയും ഫോണ്‍ നമ്പറും സാമൂഹ്യമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത് ആളുകളോട് പണം ആവശ്യപ്പെട്ടതിന് യുവാവ് അറസ്റ്റില്‍. ഉത്തരപ്രദേശിലെ ഠുഠിയയിലാണ് സംഭവം.

ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി കിട്ടാത്തിന് നിരന്തരം വഴക്ക്; ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഭാര്യയെ ഇന്റര്‍നെറ്റില്‍ വില്‍ക്കാന്‍ വച്ചു, ഒടുവില്‍ പ്രതികാരനടപടി കലാശിച്ചത് യുവാവിന്റെ അറസ്റ്റില്‍

പുനീത് എന്ന യുവാവ് വിവാഹം കഴിക്കുമ്പോള്‍ ഭാര്യവീട്ടുകാര്‍ക്ക് മുന്നില്‍ വെച്ച ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഡല്‍ ബൈക്ക് ഒരെണ്ണം വിവാഹം കഴിഞ്ഞു ചെല്ലുമ്പോള്‍ വീട്ടുമുറ്റത്ത് ഉണ്ടായിരിക്കണം എന്നതായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഈ ആവശ്യം ഭാര്യവീട്ടുകാര്‍ സാധിച്ചു നല്‍കാനായില്ല. അതിന്റെ പേരില്‍ സ്ഥിരമായി ഭാര്യയുമായി വഴക്കായി അയാള്‍. ഒടുവില്‍, ഭര്‍ത്താവിന്റെ ശല്യം സഹിയാതെ ഭാര്യ സ്വന്തം വീട്ടിലേക്ക് തിരികെപ്പോയി.

അതോടെ ഭാര്യ മടങ്ങിപ്പോയത് പുനീതിന്റെ ദേഷ്യം ഇരട്ടിപ്പിച്ചു. പ്രതികാര നടപടിയായി ഭാര്യയുടെ ഫോട്ടോ ഫോണ്‍ നമ്പര്‍ സഹിതം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പുനീത് അതോടൊപ്പം കൊടുത്ത ക്യാപ്ഷന്‍, ' ലൈംഗിക ചാറ്റിനായി വിളിക്കുക' എന്നതായിരുന്നു. തക്കതായ പ്രതിഫലം നല്‍കിയാല്‍ സെക്‌സിലേര്‍പ്പെടാനും തയ്യാറാണ് എന്നും അയാള്‍ കുറിച്ചിരുന്നു.

അടുത്ത ദിവസം മുതല്‍ ഭാര്യക്ക് നിരന്തരം കോളുകള്‍ വരാന്‍ തുടങ്ങി. ഒടുവില്‍ സംഭവം പന്തിയല്ലെന്ന് തോന്നിയ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ നെറ്റില്‍ ഇട്ട ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഭര്‍ത്താവിനെ വെറുതെ വിടരുത് എന്നും പരമാവധി ശിക്ഷ തന്നെ നല്‍കണം എന്നുമാണ് ഭാര്യയുടെ ആവശ്യം.

Keywords:  News, National, Uttar Pradesh, Lucknow, Cyber Crime, Husband, Wife, Abuse, Social Network, Police, Arrested, Husband Arrested for Trying to Sell Wife Over Internet
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia