Dog Missing | ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ദൗത്യസംഘത്തെ സഹായിച്ച നായയെ കാണാതായി; തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വിമാനാപകടത്തില്‍പെട്ട് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട ആ നാല് കുരുന്നുകള്‍ അതിജീവനത്തിന്റെ അത്ഭുതമായിരുന്നു. ദൗത്യസംഘത്തെ കുട്ടികളിലേക്കെത്തിച്ചത് വില്‍സണ്‍ എന്ന ബല്‍ജിയന്‍ ഷെപേര്‍ഡായിരുന്നു. 40 ദിവസത്തെ തെരച്ചിലിന് ഫലം നല്‍കി ഒടുവില്‍ കുട്ടികളെ കണ്ടെത്തുകയും ചെയ്തിരുന്നു.
Aster mims 04/11/2022

എന്നാലിപ്പോഴിതാ ബല്‍ജിയന്‍ ഷെപേര്‍ഡിനെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് ദൗത്യസംഘം നായയെ കണ്ടെങ്കിലും അടുത്ത് വരാന്‍ അത് വിസമ്മതിച്ചു. കനത്ത മഴയും കാഴ്ച കുറവും കൊണ്ടാകാം നായ ഇത്തരത്തില്‍ പെരുമാറിയതെന്ന് കൊളംബിയന്‍ സൈന്യം വ്യക്തമാക്കുന്നു. അനക്കൊണ്ടയുമായും പുള്ളിപുലിമായുള്ള സമ്പര്‍ക്കം നായയുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നുമാണ് സൈന്യം കരുതുന്നത്. 

കൈക്കുഞ്ഞിന്റെ പാല്‍ ബോടിലും, ഉപയോഗിച്ച ഡയപറും കണ്ടെത്തിയത് വില്‍സണായിരുന്നു. പിന്നീട് കാണാതായ വില്‍സണ്‍ കുട്ടികളെ കണ്ടെത്തി അവര്‍ക്കൊപ്പം കൂട്ടുകൂടി. ഇതറിയാതെ കുട്ടികള്‍ക്കൊപ്പം നായയേയും തിരയുകയായിരുന്നു സൈന്യം. മൂന്നോ നാലോ ദിവസം നായ കുട്ടികള്‍ക്കൊപ്പം കാവലായി നിന്നിരുന്നു. നായയുടെ കാല്‍പാടുകളാണ് കുട്ടികളുടെ അടുത്തേക്ക് ദൗത്യസംഘത്തെ എത്തിച്ചത്. പിന്നീട് നായയെ കാണാതാവുകയായിരുന്നു.

കുട്ടികളെ കണ്ടത്താന്‍ സൈന്യം കാട്ടിലെത്തിച്ച വില്‍സണ്‍ എന്ന ബല്‍ജിയന്‍ ഷെപേര്‍ഡ് നായയേയും കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം. തങ്ങളുടെ കമാന്‍ഡോ വില്‍സണ് വേണ്ടി തിരച്ചില്‍ തുടരുമെന്ന് സൈന്യം ട്വീറ്റ് ചെയ്തു. ഒരു വര്‍ഷത്തോളം കമാന്‍ഡോ പരീശീലനം ലഭിച്ച നായ ഇത്തരത്തില്‍ പെരുമാറിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Dog Missing | ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ദൗത്യസംഘത്തെ സഹായിച്ച നായയെ കാണാതായി; തിരച്ചില്‍ തുടരുന്നു


Keywords:  News, National, National-News, Dog, Helped, Rescue, Amazon, Children, 
Hunt for hero dog who helped rescue lost Amazon children
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia