Controversy | 'കോണ്‍ഗ്രസ് ജയിച്ചാല്‍ സ്വത്ത് മുസ്ലിംകള്‍ക്ക്', നരേന്ദ്ര മോദിയുടെ പ്രസംഗം വിവാദമായി; പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷത്തിൻ്റെ വിത്ത് പാകുകയാണെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് മല്ലികാർജുൻ ഖാർഗെ

 


ന്യൂഡെൽഹി: (KVARTHA) രാജസ്താനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ വിവാദമായി. ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷത്തിൻ്റെ വിത്ത് പാകുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

Controversy | 'കോണ്‍ഗ്രസ് ജയിച്ചാല്‍ സ്വത്ത് മുസ്ലിംകള്‍ക്ക്', നരേന്ദ്ര മോദിയുടെ പ്രസംഗം വിവാദമായി; പ്രധാനമന്ത്രി രാജ്യത്ത് വിദ്വേഷത്തിൻ്റെ വിത്ത് പാകുകയാണെന്ന് കോൺഗ്രസ്; തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് മല്ലികാർജുൻ ഖാർഗെ

കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം എടുത്ത് നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞു. 'രാജസ്താനില്‍ നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് ആദ്യം മുസ്ലിംകള്‍ക്ക് എന്ന നിലപാടാണ് സ്വീകരിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് അധികാരം ലഭിച്ചാല്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അവര്‍ രാജ്യത്തിന്റെ സമ്പത്തെല്ലാം വിതരണംചെയ്യുക എന്നാണ്.

നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവര്‍ക്കും നല്‍കണോ? നിങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ടോ?'- മോദി ചോദിച്ചു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും നിങ്ങളുടെ മംഗല്യ സൂത്രത്തെ പോലും ഈ അർബൻ നക്‌സലുകൾ വെറുതെവിടില്ലെന്നും മോദി ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് തൊട്ടുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് പർവൻ ഖേര മോദിയെ വെല്ലുവിളിച്ച് വീഡിയോ പ്രസ്താവന പുറത്തിറക്കി. ഹിന്ദു-മുസ്‌ലിം എന്ന പേരിൽ കള്ളം പറഞ്ഞ് നിങ്ങൾ രാജ്യത്തെ വിഭജിക്കുകയാണെന്നും കോൺഗ്രസ് പ്രകടന പത്രികയിൽ എവിടെയെങ്കിലും മുസ്ലീം, ഹിന്ദു എന്നീ വാക്കുകൾ ഉണ്ടെങ്കിൽ പറയണമെന്നും ഈ വെല്ലുവിളി സ്വീകരിക്കണമെന്നും അല്ലെങ്കിൽ നിങ്ങൾ കള്ളം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഇന്ന് വീണ്ടും കള്ളം പറഞ്ഞു, ഒരു തിരഞ്ഞെടുപ്പിൽ വിജയിക്കാൻ, നിങ്ങൾ പൊതുജനങ്ങൾക്ക് നുണകൾ വിളമ്പിക്കൊണ്ടിരിക്കും, നിങ്ങളുടെ ഉറപ്പുകൾ തെറ്റാണ്, നിങ്ങളുടെ പ്രസ്താവനകൾ തെറ്റാണ്, നിങ്ങളുടെ വാഗ്ദാനങ്ങൾ. കള്ളമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി നുണ പറയുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇൻഡ്യ സഖ്യം വിജയിക്കുമെന്ന ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ഫലം മോദിയെ ഭയപ്പെടുത്തിയെന്ന് ഖാർഗെ എക്സിൽ കുറിച്ചു.

Keywords: News, National, New Delhi, Lok Sabha Election, Congress, BJP, Politics, Controversy, Narendra Modi, Complaint, Huge Row After PM Says Congress To Distribute Assets Among Infiltrators.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia